മഹാപണ്ഡിതനായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുപത്തിനാലാം വയസ്സിൽ ഭാര്യയുടെ മുഖത്തേക്കുനോക്കി ഒരു കവിതയെഴുതി, കവീശ്വരൻ പണ്ടേ പറഞ്ഞില്ലേ , 'ഇമ്മട്ടൊക്കെയെഴുന്ന രാഘവൻ സീതയുടെ കാന്തനാകാൻ അനർഹനാണ്' എന്ന് . തനിക്ക് …
പ്രിയ സുഹൃത്തേ, നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല. സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്. പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ …
1980 ൽ വെടിയേറ്റു മരിച്ച ജോൺ ലെനന്റെ ശബ്ദം നിർമ്മിതബുദ്ധിയിൽ പുതുതായി നിർമ്മിച്ച് 'Now and Then' എന്ന ഗാനം പുറത്തുവന്നിരിക്കുന്നു. ബീറ്റിൽസിന്റെ പുതിയ ഗാനം. നിർമ്മിതബുദ്ധിയും കലയും എന്ന വിഷയത്തെ കുറിച്ചുള്ള ചില …
പ്രിയ സുഹൃത്തേ, 2023 ലെ കേരളപ്പിറവി ദിനത്തിലെ ദില്ലി-ദാലി പോഡ്കാകാസ്റ്റിൽ കവിയും സാമൂഹ്യഗവേഷകനുമായ പി. എൻ. ഗോപീകൃഷ്ണണനുമായുള്ള ഒരു സംഭാഷണമാണ്. രാഷ്ട്രീയനേട്ടങ്ങൾ ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ ഉണ്ടാക്കാൻ …
ഈ പോഡ്‌കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ് . ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം ? എന്തുമതം ? യുദ്ധത്തിൽ അച്ഛനും അമ്മയും …
ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം …
ഗാന്ധിയും പലസ്തീനും യഹൂദരാഷ്ട്രം , ചരിത്രത്തിൽ യഹൂദർ അനുഭവിച്ച ക്രൂരതകൾ , അറബ് ജനതയും പലസ്‌തീനും തുടങ്ങിയ വിഷയങ്ങളിൽ 1938 ലും 1946 ലും ഗാന്ധി എഴുതിയ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള ഒരു പോഡ്‌കാസ്റ്റാണിത്. 2023 ൽ …
സുഹൃത്തേ എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്കാസ്റ്റ് …
പ്രിയസുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ …
നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ... ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു . 1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്‌സൺ പാടി : 'എല്ലാവർക്കും …
1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി . ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്. അതുപോലെ …
ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് …
ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും. അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ …
പ്രിയ സുഹൃത്തേ , 'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം . ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള …
പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ …
ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ …
പ്രിയ സുഹൃത്തേ , അധ്യാപകദിനത്തിൽ ഒരു ശിഷ്യൻ ഗുരുവിനുവേണ്ടിയെഴുതിയ പുസ്തകം വായിക്കുകയായിരുന്നു . വിചാരണവേളയിലെ സോക്രട്ടീസിന്റെ വാക്കുകൾ ശിഷ്യൻ …
പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം . കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്. ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി …
1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു . കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ …
ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ …
ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ …
ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് …
അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . …
പ്രിയ സുഹൃത്തേ , 'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് . പാശ്ചാത്യ …
ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള …
പ്രിയസുഹൃത്തേ, ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി. ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം …
രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു? തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് …
മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നും പുനധിവസിപ്പിച്ച 24 ചീറ്റകളിൽ പതിന്നാലെണ്ണം മരിച്ചു . നമീബിയയിലെ വനത്തിൽ അതിന് ജന്മാവകാശമായി കിട്ടിയ സ്വതന്ത്രജീവിതമാണ് പണ്ട് നാടുവാഴികൾ ഇന്ത്യയിൽ വെടിവെച്ചുകൊന്ന …
ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല. എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ …
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, …
ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് …
അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം. നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്. എന്തുകൊണ്ട് …
പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ പുതിയ ലക്കത്തിലേക്ക് സ്വാഗതം. മുക്കുറ്റിച്ചെടി മൂളുന്നൂ : വാഴണം വാഴണം സുഖം! നക്ഷത്രം സല്ലപിക്കുന്നൂ : വാഴണം വാഴണം സുഖം !
ഇഴയും പുഴു പാടുന്നൂ : വാഴണം വാഴണം സുഖം ! ഇളാചക്രം …
1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം …
ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ . റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം . ബനാറസ് പൂരബ് …
സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി …
രോഷാകുലയായ കണ്ണകി മധുരയിൽ പ്രവേശിച്ചപ്പോൾ കൊട്ടാരത്തിലെ സെങ്കോൽ വളഞ്ഞു എന്ന് ചിലപ്പതികാരം പറഞ്ഞത് ഏത് ധർമ്മച്യുതിയുടെ മുഹൂർത്തത്തിലാണ് ? പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ച ദിവസം സൻസദ് മാർഗിൽ ഗുസ്തി വനിതാതാരത്തിൻ്റെ …
പ്രിയ സുഹൃത്തേ ,
നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ? തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് …
ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്. ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് …
948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ …
ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു. ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ …
കലുഷിതമായ പാകിസ്താൻ രാഷ്ട്രീയം: ഒരു സമഗ്രചിത്രം പാകിസ്താനിലെ അഭിജാതർ എന്നുപറയുന്നത് വെറും ഇരുന്നൂറോളം കുടുംബങ്ങളാണ്. ആ രാജ്യത്തെ പട്ടാളമേധാവികളും രാഷ്ട്രീയനേതാക്കളും വ്യവസായികളും ജമിന്ദാർമാരുമെല്ലാം ഈ കുടുംബളുടെ …
പ്രിയ സുഹൃത്തേ , ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം . 'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ …
ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ …
പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് …
Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent …
ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി. 2023 ലെ …
കേൾക്കാത്തവരെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്
ഞാൻ യൂജിൻ ബെർഗ്മാൻ എന്ന ബാലന്റെ കാര്യം മാത്രം പറയാം .
ജൂതബാലൻ .
പോളണ്ടിനെ ജർമനി ആക്രമിച്ചു .
ഒരു പട്ടാളക്കാരൻ വീട്ടിൽ കയറിച്ചെന്ന് യൂജിന്റെ ചെവിയിൽ
തോക്കിന്റെ പട്ടകൊണ്ട് …
ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ …
എന്താണ് ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി ? ഒരു സമഗ്രാവലോകനം ഇന്ത്യയിലെ മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകൻ ടി . കെ . അരുൺ വിശദമായി സംസാരിക്കുന്നു , ഒരു നല്ല അദ്ധ്യാപകനെ പോലെ . അമേരിക്കയിലേയും യൂറോപ്പിലേയും ഈ …
2023 മാർച്ച് 21 ന് പുറത്തിറങ്ങിയ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാനറിപ്പോർട്ട് മനുഷ്യരാശിയ്ക്ക് അന്തിമമുന്നറിയിപ്പ് നൽകിയിരിക്കുന്നു , Act now or perish . റിപ്പോർട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . നമ്മെയെല്ലാം …
2023 മാർച്ച് 19 നടരാജഗുരു വിടപറഞ്ഞിട്ട് അൻപതുവർഷം ടാഗോറിൻ്റെ ഗീതാഞ്ജലി നടരാജഗുരു നാരായണഗുരുവിനെ വായിച്ചു കേൾപ്പിച്ചു . നാരായണഗുരു കാരുണ്യത്തോടെ ശിഷ്യനോട് ഇങ്ങനെ പറഞ്ഞു : ' കടങ്കഥ പോലെ . നീ ഇങ്ങനെ എഴുതരുത് . പറയുന്നത് …
പ്രിയസുഹൃത്തേ , മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും . വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് …
പ്രിയ സുഹൃത്തേ ,
മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .
മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന് . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള …
2023 ലെ ദില്ലി -ദാലിയുടെ അന്താരാഷ്‌ട്രസ്ത്രീദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യിലെ ഒരദ്ധ്യായം. ' ആദരണീയരും ധാർമ്മികബോധത്തിൽ നിഷ്ഠയുള്ളവരുമായ എൻ്റെ …
പ്രിയ സുഹൃത്തേ ,
കാർട്ടൂണിൽ എങ്ങനെയാണ് ആധുനിക മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? Dilbert എന്ന cartoon strip ലോകമാധ്യമങ്ങൾ പിൻവലിക്കുവാനിടയായ സാഹചര്യം വിലയിരുത്തുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . Scott Adams എന്ന …
ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. …
നാരായണഗുരുവിന്റെ 'അനുകമ്പാദശകം' എന്ന കൃതിയെ അധികരിച്ച് മാത്രം വിനയചൈതന്യയുമായി നടത്തിയ ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഗുരുവിന്റെ ദാർശനികപ്രപഞ്ചത്തിൽ അനുകമ്പ എങ്ങനെ ജീവതാരകമായി പരിണമിച്ചു …
പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്. Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം …
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും …
സി -മൈനറിൽ മൊസാർട് ഒരു മഹാപ്രാർത്ഥന ചെയ്തത് തനിക്ക് ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു അത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത …
ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി …
ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന് …
പ്രിയ സുഹൃത്തേ ,
ഫെബ്രുവരി അഞ്ചുമുതൽ പതിന്നാലു വരെ ലോകനാടകവേദിയിലെ സമകാലികതരംഗങ്ങൾ തൃശൂരിൽ അരങ്ങേറാൻ പോകുകയാണ്. കേരളത്തിലെ നാടകപ്രേമികൾക്ക് അസാധാരണമായ ഒരു ദൃശ്യാനുഭവമാകും ഇത് എന്നതിന് സംശയമില്ല . 'ഒന്നിക്കണം …
പ്രിയ സുഹൃത്തേ,
2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . …
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .
പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . …
പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ …
ചൈനാ -ഇന്ത്യാ ബന്ധപഠനങ്ങളിൽ വിദഗ്ദ്ധനായ ഡോക്ടർ ജബിൻ ടി . ജേക്കബ് (ഡൽഹിയിലെ ശിവ് നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സർ ) ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു
ഒന്ന് : അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ …
കടൽ തിളയ്ക്കുന്ന ചെമ്പ് ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary …
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണിത്. പ്രാധാനമായും ഇനിപ്പറയുന്ന പത്തു ചോദ്യങ്ങൾക്കാണ് അമൃത് ലാൽ മറുപടി പറഞ്ഞിരിക്കുന്നത്. 1. ശക്തരായ പ്രാദേശികനേതാക്കൾ ഉള്ളിടത്ത് …
T.M. Krishna, noted musician , writer and activist in an exclusive interview given to Dilli Dali shares his experience of participating in the Bharat Jodo Yatra. He talks about the significance of the long walk …
പ്രിയസുഹൃത്തേ ,
'ഉസ്‌താദ് അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ …
giro a la izquierda അഥവാ ഇടത്തേക്കുള്ള വളവ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് കൊളംബിയയിലെ Universidad Icesi സർവകലാശാലയിലെ സൂമൂഹ്യശാസ്ത്ര അദ്ധ്യാപകനായ പ്രൊഫസ്സർ തഥാഗതൻ രവീന്ദ്രനുമായുള്ള …
നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം …
1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . …
ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച …
ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ …
വിജയകുമാർ മേനോൻ കലാചരിത്രത്തെ നോക്കിയ രീതി എന്തായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ലാവണ്യസംസ്കാരത്തിലെ വിലയേറിയ മൂല്യത്തുടർച്ച? ചരിത്രത്തെ വർത്തമാനവുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുത്തി? മലയാളത്തിലെ …
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയുടെ 2022 ലെ കേരളപ്പിറവിദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
'അദ്ദേഹം ശാന്തനാണ് , ഞാനും അങ്ങനെതന്നെ' എന്ന മഹ്മൂദ് ദർവീഷിന്റെ പാലസ്തീനി കവിതയും ഒരു ഹിന്ദുസ്താനി നിശാരാഗവും തമ്മിൽ …
ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളിയാണ് കൊടുങ്ങല്ലൂരെ ചേരമാൻ ജുമാ മസ്‌ജിദ് . അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വാസ്തുശിൽപ്പി ബെന്നി കുര്യാക്കോസുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി …
1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ …
പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം …
പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം .
വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?
രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ
മൂന്ന് …
അന്താരാഷ്ട്ര നാണയ നിധിയുടെ ഒക്ടോബറിൽ പുറത്തിറങ്ങിയ അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത് ലോക സാമ്പത്തികരംഗത്തിന് ഏറ്റവും മോശം കാലം വരാൻ പോകുന്നുവെന്നാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയത്തെക്കുറിച്ച് ശ്രീ ടി .കെ …
മുലായം സിങ് യാദവിനുള്ള ആദരപോഡ്‌കാസ്റ്റ്
വടക്കേയിന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള അമൃത് ലാൽ ( The Indian EXPRESS , Delhi ) മുലായം ജീവിതത്തെ വിശദമാക്കുന്നു .
ഒന്ന് : മുലായത്തിന്റെ ലോഹ്യാവേരുകൾ
…
'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്. ജാമിനി റോയിയുടെ …
ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും …
എന്തുകൊണ്ട് ഗൊദാർദ് ചലച്ചിത്രദർശനത്തിലെ സോക്രട്ടീസ്?
ചലച്ചിത്രചരിത്രകാരൻ ഡോ. സി. എസ്. വെങ്കിടേശ്വരനുമായി ഗൊദാർദിൻ്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണത്തിലേക്ക് സ്വാഗതം.
സ്നേഹപൂർവ്വം
എസ്. ഗോപാലകൃഷ്ണൻ
14 സെപ്റ്റംബർ 2022
നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി , ' എനിക്കിന്നുനിൻ മൊഴി വന്നു മൗനനിലയായി മുഴങ്ങുന്നിതാ ' ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ …
ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക് കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ് ടി . എൻ . കൃഷ്ണൻ …
പ്രിയസുഹൃത്തേ ,
നയ്യാറ നൂർ എന്ന ഗായിക എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് …
ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു …
വൈലോപ്പിള്ളിയുടെ കാലാതിശായിയായ കവിത 'ഊഞ്ഞാലിൽ' പ്രൊഫസ്സർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്നതാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
'ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്റെ
വേരുറപ്പിവിടേപ്പോൽ കാണുമോ വേറെങ്ങാനും ?'
…
മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ …
പ്രിയ സുഹൃത്തേ ,
കുറേ അയ്യപ്പഭക്തന്മാർ 'യാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് താളത്തിൽ വാവർക്കും അയ്യപ്പനും സ്തുതിപാടുന്ന ഒരു പാട്ടുകേട്ടതാണ് ഈ ലക്കം ദില്ലി -ദാലിയ്ക്ക് കാരണമായത് . ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ …
ഒരു സംഗീതശിൽപം നൽകിയ അനുഭൂതി ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു 'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന ഒരു …
പ്രിയസുഹൃത്തേ ,
കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് …
പ്രിയ സുഹൃത്തേ ,
രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ …
പ്രിയ സുഹൃത്തേ ,
ഗാന്ധി പ്രവാചകന്റെ ജീവചരിത്രം മനസ്സിലാക്കിയത് മൗലാന അബുൾ കലാം ആസാദ് പറഞ്ഞതിൽ നിന്നാണ് . ആസാദ് ജനിച്ചത് മെക്കയിലായിരുന്നു . ആസാദിന്റെ അച്ഛൻ അഫ്‌ഗാൻ പരമ്പരയിലെ ഇസ്‌ലാമിക പണ്ഡിതനായിരുന്നു . ആസാദിന്റെ …
പ്രിയ സുഹൃത്തേ ,
ന്യൂയോർക്കിലെ പ്രശസ്തമായ Memorial Sloan Kettering Cancer Center (MSKCC ) അർബുദത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചു എന്ന വാർത്ത ലോകത്തെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . MSKCC യിൽ അസ്സോസിയേറ്റ് …
ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് …
ഒന്നാം സ്വാതന്ത്ര്യസമരത്തിന് തൊട്ടു മുന്നേ സ്വന്തം രാജധാനി ഉപേക്ഷിച്ച് കൽക്കത്തയിലേക്ക് നാടുകടത്തപ്പെട്ട അവധിലെ രാജാവ് എഴുതിയ ഗാനമാണ് ഹിന്ദുസ്താനി സംഗീതത്തിലെ പ്രശസ്തതുംരി 'ബാബുൽ മൊരാ'. നവാബ് വാജിദ് അലി ഷാ എഴുതിയ ഈ …
എം ഡി രാമനാഥൻ്റെ മനസ്സിനെക്കുറിച്ച് ശ്രീവത്സൻ ജെ മേനോൻ ആലോചിച്ചത്ര വേറൊരാളുടെ മനസ്സിനെക്കുറിച്ച് ഇതുവരെ ആലോചിക്കാനിടവന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
എന്താണ് എം ഡി രാമനാഥൻ്റെ സംഗീതത്തെ വ്യതിരക്തമാക്കുന്ന …
' I will show you fear in a handful of dust' : T . S . Eliot , The Waste Land
പ്രിയ സുഹൃത്തേ ,
ലോകകവിതയെ ആധുനികമാക്കിയ The Waste Land ( by T .S …
പ്രിയ സുഹൃത്തേ ,
ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത് തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ …
പ്രീയപ്പെട്ട സുഹൃത്തേ ,
യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത് അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം …
പ്രിയ സുഹൃത്തേ,
'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര …
ഉയിർപ്പിൻ്റെ സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . …
പ്രിയ സുഹൃത്തേ ,
ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. അദ്ദേഹം ഡൽഹിയിലെ …
പ്രിയ സുഹൃത്തേ ,
'പട്ടവും നൂലും ഞാൻ തന്നെ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സംഗീതസംബന്ധിയാണിത് . പതിനേഴാം നൂറ്റാണ്ടിലെ സൂഫി കവി ബുല്ലേ ഷായുടെ കവിത हाजी लोक मक्के नूं जांदे സൂഫി മിസ്റ്റിസിസവും ആദ്ധ്യാത്മികവും …
പ്രിയ സുഹൃത്തേ ,
എടത്തട്ട നാരായണൻ : പത്രപ്രവർത്തനവും കാലവും എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ .
ഇന്ത്യൻ ഇംഗ്ളീഷ് പത്രപ്രവർത്തനത്തിലെ എക്കാലത്തേയും വലിയ …
ലാറി ബേക്കറിനെക്കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം മലയാളത്തിൽ വന്നിരിക്കുന്നു. പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണനുമായുള്ള സുദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ.
കേരളത്തിൽ എത്തുന്നതിനുമുൻപ് ഈ വാസ്തുശില്പിയുടെ …
പ്രിയ സുഹൃത്തേ ,
ഹിന്ദുസ്താനി സംഗീതത്തിലെ ഒരു ആധുനിക മുഹൂർത്തമായിരുന്നു പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം . ഈ ലക്കം ദില്ലി -ദാലി ആ സംഗീതത്തെകുറിച്ചാണ് . ഒരിക്കൽ അദ്ദേഹം പറഞ്ഞു , ഞാനെന്തോ അതെൻ്റെ പാട്ടിൽ …
പ്രീയപ്പെട്ട സുഹൃത്തേ ,
ഉക്രൈനിലെ ഒരമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭുപൻ ഹസാരിക ഗാനമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . കഴിഞ്ഞ ദിവസം മോസ്‌കോയിലെ തെരുവിൽ ഒരു യുവാവ് ഉക്രൈനിലായിപ്പോയ ഭാര്യയ്ക്കും മകൾക്കുമായി ഒരു ടീവി ചാനലിലൂടെ ഒരു …
The Indian EXPRESS ൻ്റെ തമിഴ് നാട് രാഷ്ട്രീയലേഖകൻ അരുൺ ജനാർദ്ദനൻ എം കെ സ്റ്റാലിൻ പ്രഭാവത്തെ വിശദമായി വിലയിരുത്തുന്നു ഈ ലക്കം ദില്ലി -ദാലിയിൽ .
ഒന്ന് . അടുത്ത കാലത്തുനടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി …
പ്രീയപ്പെട്ട സുഹൃത്തുക്കളേ ,
ഉക്രൈനിലെ ഏതെങ്കിലും ജനപദത്തിൽ ഒരു ബങ്കറിൽ ദിനരാത്രങ്ങളായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരെഴുവയസ്സുകാരിയുടെ മാനസികാവസ്ഥയിലിരുന്നാണ് ഞാൻ ഈ പോഡ്കാസ്റ്റ് …
പ്രിയ സുഹൃത്തേ ,
ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറാണ് ഒരിക്കൽ എന്നോട് പറഞ്ഞത് 'ബാ എന്നുച്ചരിക്കാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല' എന്ന് .
ഇന്ന് , ഫെബ്രുവരി 22 കസ്‌തൂർബാ ഗാന്ധിയുടെ ചരമവാർഷികമാണ് . 1944 ൽ ഈ …
കാറും കോളും നിറഞ്ഞപ്പോൾ ആ പെൺകുട്ടി കുടിലിൽ നിന്നും ഓടി പുറത്തേക്കുവന്നു, പുള്ളിപ്പശുവിനെ മാറ്റിക്കെട്ടാൻ . വയൽ വരമ്പിൽ നിന്ന ടാഗോർ അവളുടെ വലിയ കണ്ണുകൾ കണ്ടു . അവൾ ടാഗോറിനേയും . 1900 ലെ ആഷാഢമാസത്തിൽ ടാഗോർ എഴുതിയ …
പ്രിയ സുഹൃത്തേ ,
അബുദാബിയെ ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ വന്നതോടെയാണ് ഒരു വലിയ വിഭാഗം മലയാളികൾ യെമനിലെ ഹൂതി സംഘർഷത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാൻ തുടങ്ങിയതുതന്നെ. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പ്രശ്നം ? ഈ ലക്കം …
ഭീമസേനൻ്റെ സഭാതലം
പ്രിയ സുഹൃത്തേ ,
മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : …
പ്രിയ സുഹൃത്തേ ,
The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി .
ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം …
പ്രിയ സുഹൃത്തേ ,
ഇന്ന് ജനുവരി മുപ്പത് .
മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും. ജീവിതം പോലെ തന്നെ …
'രാജാക്കന്മാരുടെ രാജാവേ , ഭീതിയുമായി വരാതിരിയ്ക്കൂ , കരുണയുമായി വരൂ' (From Abide with me )
പ്രിയ സുഹൃത്തേ ,
ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണങ്ങളുടെ അവസാനപാദമായ Beating Retreat ൽ ഇന്ത്യൻ സൈനിക ബാൻഡ് ഏറ്റവും അവസാനത്തെ …
ഈ ലക്കം ദില്ലി -ദാലി ജനുവരി പതിനേഴാം തീയതി എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ച പ്രൊഫസ്സർ എം . കെ പ്രസാദിനുള്ള ആദരമാണ് . പ്രമുഖ സാമൂഹ്യസമ്പദ്ശാസ്ത്രജ്ഞനായ ഡോ . കെ പി കണ്ണനുമായുള്ള ഒരഭിമുഖമാണിത് . എന്താണ് ഇന്നത്തെ കേരളം …
" കന്യാസ്ത്രീയുടെയും പുരോഹിതൻ്റെയും കുപ്പായങ്ങൾ മാറിയാൽ പിന്നീട് രക്തവും മാംസവും കൊണ്ടുനിർമ്മിച്ച മനുഷ്യരൂപങ്ങളാണ് ....മാംസത്തിന് മാംസത്തിനോട് ചേരാൻ അഭിനിവേശമുണ്ട് " : തകഴി
പ്രിയ സുഹൃത്തേ ,
വക്കീലന്മാരും …
ഇന്ത്യയിൽ മൂന്നുപതിറ്റാണ്ടുകൾ ജീവിച്ച് , കൊൽക്കത്തയിൽ കോളറ ബാധിച്ച് 1939 ൽ അന്തരിച്ച പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് . ഇന്ത്യൻ സംഗീതകൃതികളെ പാശ്ചാത്യസംഗീതത്തിൽ ഫലപ്രദമായി കോർത്തിണക്കിയ John …
2020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് . വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് . പിന്നീട് അത് വിവിധ …
2021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക് സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ' ഡോസ്റ്റോയെസ്‌കിയിൽ …
പ്രിയ സുഹൃത്തേ ,
ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി . തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത് എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ് ബനാറസിലെ ജീവിതവും. …
പ്രിയ സുഹൃത്തേ ,
2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് താൻസാനിയൻ എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർന നടത്തിയ പ്രസംഗത്തിൻ്റെ മലയാളപരിഭാഷയും തുടർന്ന് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഇംഗ്ലീഷ് മൂലവുമാണ് ഈ ലക്കം ദില്ലി …
പ്രിയ സുഹൃത്തേ ,
2021 ലെ നൂറാമത്തെ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ആണിത് . ഈ എളിയ മാധ്യമത്തിനെ സ്നേഹിക്കുന്നവർക്ക് എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി .
അടുത്തകാലത്ത് ഏറ്റവും സശ്രദ്ധം വായിച്ച ഒരു പുസ്തകത്തിന്റെ വായനാനുഭവം …
പ്രിയ സുഹൃത്തേ ,
ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തൊന്നാം തീയതി തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച അമേരിക്കൻ കവി Robert Bly മരണസമയത്ത് Frédéric Chopinൻ്റെ സംഗീതം കേൾക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അങ്ങനെ …
പ്രീയപ്പെട്ട സുഹൃത്തേ ,
'നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ടു ദരിദ്രവും അന്ധവുമാണോ പാദങ്ങളാണ് പാദരക്ഷകളേക്കാൾ പ്രധാനമെന്ന് മനസ്സിലാകാതെ പോകാൻ ?' : ചിത്രകാരൻ മൈക്കെലാഞ്ചലോ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷിനുനേരെ സ്വന്തം …
പ്രിയ സുഹൃത്തേ ,
ഇന്ന് നവംബർ ഒന്ന് . 1931 ലെ നവംബർ ഒന്നാം തീയതിയാണ് ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയത് . 1931 ന് പല പ്രത്യേകതകൾ ഉണ്ടായിരുന്നു . ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വം , ഭഗത് സിംഗ് , രാജ് ഗുരു , സുഖ്‌ദേവ് …
പ്രിയ സുഹൃത്തേ ,
പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .
'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം .
ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി .
അതിവേഗം …
മലയാളസിനിമയിലെ ശബ്ദത്തിന്റെ 83 വർഷങ്ങളിലൂടെയുള്ള പരിണാമത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് പുതിയതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും ചലച്ചിത്രചരിത്രകാരനുമായ പ്രശാന്ത് വിജയ് . The Life in Sounds : Paradigm …
പ്രിയ സുഹൃത്തേ ,
മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്രകാരൻ ഡോക്ടർ എൻ . ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ. ഒന്ന് …
പ്രിയ സുഹൃത്തേ ,
1897 ൽ ശ്രീ നാരായണഗുരു മലയാളികളോടു പറഞ്ഞു തമ്മിൽ പൊരുതിയാൽ ജയിച്ചേക്കാമെന്ന് ഒരു മതവും വിചാരിക്കേണ്ടതില്ല എന്ന് . 2021 ൽ അതൊക്കെ നവമലയാളി ഒന്നോർക്കുന്നത് നല്ലതാണ് . പടിഞ്ഞാറൻ ജനാധിപത്യത്തിൽ …
ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി
ഇന്ന് 2021 സെപ്റ്റംബർ 11
സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം
മഹാകവിയോടുള്ള ആദരസൂചകമായി ഈ പോഡ്‌കാസ്റ്റ്
ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച ഒരു വൈകുന്നേരമാണ് ദില്ലി -ദാലി …
1922 ലാണ് കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് . 99 വർഷങ്ങൾക്കുശേഷം ചില മലയാളികൾ ആ കാവ്യത്തെ സമീപിക്കുന്നത് ആശാൻ എന്തിനുവേണ്ടി അതെഴുതിയോ അതിന്നു വിരുദ്ധമായ ആവശ്യങ്ങൾക്കാണ് . നായർ മുതൽ താഴോട്ടുള്ള ഹിന്ദുക്കൾ മതത്തിലെ …
SHOW LESSആധുനിക മനുഷ്യന്റെ ചരിത്രത്തിൽ ഇതിനുമുൻപ് ഇത്രയും നീണ്ടകാലങ്ങളിൽ ലോകത്തിൽ സ്‌കൂളുകൾ ഇന്നത്തെപ്പോലെ അടഞ്ഞുകിടന്നിട്ടില്ല . UNESCO യുടെ ഒരു സമീപകാല report പറയുന്നത് ലോകത്തിലെ ഒരു വലിയ വിഭാഗം കുട്ടികളുടെ …
മഹാത്മാഗാന്ധി സബർമതിക്കരയിൽ ആശ്രമമുണ്ടാക്കിയ വർഷമാണ് റഷ്യയിൽ വിപ്ലവം നടന്നത് . ഇന്ത്യയിലും മറ്റൊരുതരത്തിലുള്ള രാഷ്ട്രീയവിപ്ലവത്തിന്റെ പരീക്ഷണശാലയായി സബർമതി മാറുകയായിരുന്നു . 1900 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ …
1948 ൽ രമണ മഹർഷിയുടെ കയ്യിൽ അർബുദം ബാധിച്ച ഒരു മുഴ അറുത്തുമാറ്റുവാൻ ശസ്ത്രക്രിയ നടത്തുമ്പോൾ അദ്ദേഹം അനസ്തേഷ്യയ്ക്കു വിധേയനായില്ല എന്നു കേട്ടിട്ടുണ്ട് . ഡോക്ടർ വേദനയുണ്ടോ എന്നുചോദിച്ചപ്പോൾ അവിടെ വേദനയുണ്ട് എന്നാൽ എനിക്കു …
ഭരണഘടനയുടെ നൂറ്റിഇരുപത്തിയേഴാം ഭേദഗതി ജാതിയെക്കുറിച്ച് ചിന്തിക്കുവാൻ രാജ്യത്തെ വീണ്ടും നിർബന്ധിതമാക്കിയിരിക്കുന്നു . 1936 ൽ ഡോ . ബി ആർ അംബേദ്‌കർ 'ജാതിയുടെ ഉന്മൂലനം ' എന്ന കൃതി എഴുതിയപ്പോൾ അദ്ദേഹം കരുതിയിരുന്നോ 2021 ലും …
പ്രിയ സുഹൃത്തേ , ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus …
പ്രിയ സുഹൃത്തേ ,
നമ്മുടെ വാർത്താഉപഭോഗാർത്തിയുടെ കൈകളിൽ രക്തം പുരണ്ടിട്ടില്ലേ ? ഈ ലക്കം ദില്ലി ദാലി അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കുറേ …
താലിബാൻ അവകാശപ്പെടുന്നത് അവരുടെ അധീനതയിലാണ് അഫ്‌ഗാനിസ്ഥാന്റെ 85 ശതമാനവുമെന്നാണ് . എന്നാൽ കാബൂൾ ഇതംഗീകരിക്കുന്നില്ല . ദില്ലി ദാലിയുടെ ഈ ലക്കം അഫ്‌ഗാനിസ്ഥാനിലെ മാറ്റങ്ങളും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് . …
ഒരാൾ മറ്റൊരാളുമായി ഉള്ളുതുറക്കുമ്പോൾ ജോണി ലൂക്കോസ് അച്ചടിവാർത്തയിൽ നിന്നും ദൃശ്യവാർത്തയിലേക്ക് യാത്രചെയ്തയാളാണ് . ഈ ലക്കം ദില്ലി ദാലി അദ്ദേഹത്തിന്റെ വാർത്താലോകത്തിലെ ഒരു ഭൂഖണ്ഡത്തെക്കുറിച്ചുമാത്രമാണ് , 'നേരേ ചൊവ്വേ' …
റിയാസ് കോമുവുമായുള്ള ഒരു അഭിമുഖസംഭാഷണമാണിത് . വിഷയം അദ്ദേഹത്തിൻറെ കലയിലെ ഫുട്ബോൾ സാന്നിദ്ധ്യം. കൗമാരത്തിൽ കാലുകളേയും ഹൃദയത്തേയും ആവേശിച്ച ഫുട്ബോൾ ! തന്റെ സർഗാത്മകജീവിതത്തിൽ , സഞ്ചാരങ്ങളിൽ വിവിധ ലോകനഗരങ്ങളിലെ …
നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച് ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ …
ദിലീപ് കുമാർ പോകുമ്പോൾ ഒരു യുഗാന്ത്യം
നമുക്കറിയാമായിരുന്നു ദിലീപ് കുമാർ ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന് . 98 വയസ്സ് എന്നത് സാർത്ഥകമായ ഒരു പുരുഷായുസ്സാണുതാനും . ഓർമ്മവെച്ചനാൾ മുതൽ നാം കണ്ടും കേട്ടും ശീലിച്ച മുഖവും …
നമ്മുടെ ദയാശൂന്യരാഷ്ട്രവും സ്റ്റാൻ സ്വാമി ബലിയും
മനുഷ്യാവകാശപ്രവർത്തകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ
ബി ആർ പി ഭാസ്കർ സംസാരിക്കുന്നു .
1 . എൺപതുവയസ്സുകഴിഞ്ഞ ഒരു പൗരനോട് , അയാൾ തടവുപുള്ളിയാണെങ്കിലും , ഇത്തരം …
ഒരു ജയിൽപ്പുള്ളിയുടെ ഓർമ്മയ്ക്ക്
ചിലയാളുകളെ നാം ജീവിതത്തിൽ ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും ശിഷ്ടജീവിതത്തിൽ അവരെ നാം ഒരിക്കലും മറക്കാതാകും . നിങ്ങൾക്കെല്ലാവർക്കും അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. എനിക്കുണ്ടായ …
Britney Jean Spears ആഗ്രഹിക്കുന്നതും വിസ്മയ തീരുമാനിച്ചതും.
പ്രശസ്ത പോപ്പ് ഗായിക Britney Spears കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞു .
I am not happy ....ഞാൻ സന്തോഷവതിയല്ല
I can't sleep ...എനിക്കുറങ്ങാൻ കഴിയുന്നില്ല
I am so …
പുതിയ സ്വാതന്ത്ര്യം പുതിയ അസ്വാതന്ത്ര്യം
അടിയന്തിരാവസ്ഥാവാർഷികത്തിൽ ഒരാലോചന
Political Cartoonist EP ഉണ്ണിയുമായി അഭിമുഖസംഭാഷണം
1975 ൽ …
റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു .
ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു
പുതിയ മാറ്റം …
പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് .
വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ?
എങ്ങനെ ഖാണ്ഡേക്കറുടെ യയാതി …
ലോകസംഗീതദിനം 2021
കേരളസംഗീതം എന്ന ഒന്നുണ്ടോ ?
കലാനിരീക്ഷകൻ വി . കലാധരൻ സംസാരിക്കുന്നു
അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ
MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ ഒരു ഛായാചിത്രം കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന …
പ്രിയ സുഹൃത്തേ
കർണാടകസംഗീതത്തിലെ വലിയ മലയാളികളിൽ ഒരാളായിരുന്ന നെയ്യാറ്റിൻകര വാസുദേവനെ പ്രിയശിഷ്യൻ ശ്രീവത്സൻ ജെ മേനോൻ അനുസ്മരിക്കുകയാണ് ഈ ലക്കം ദില്ലി ദാലിയിൽ .
ഗുരു ഒരു നിത്യപ്രക്രിയയായി എങ്ങനെ ശ്രീവത്സനിൽ …
ദില്ലി ദാലിയിലേക്ക് സ്വാഗതം .
ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല .
കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന മൂന്നുയുവാക്കൾക്ക് ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് .
…
സത്യൻ അൻപതാം ചരമവാർഷികദിന പോഡ്‌കാസ്റ്റ്
ഷാജി ചെന്നൈയുമായി സംഭാഷണം .
മലയാളിയുടെ ചലച്ചിത്രഭ്രാന്തിന്റെ യഥാർത്ഥപ്രതിനിധിയായ ഷാജി ചെന്നൈ സത്യന്റെ അഭിനയകലയെ വിലയിരുത്തുന്നു .
സത്യൻ അഭിനയിക്കുകയല്ലായിരുന്നു , …
പ്രിയ സുഹൃത്തേ ,
കേരളചരിത്രത്തിലെ ചില ഇരുണ്ട ഏടുകളെക്കുറിച്ച് ചരിത്രഗവേഷകനായ വിനിൽ പോളുമായുള്ള ഒരഭിമുഖസംഭാഷണമാണ് ഈ ലക്കം ദില്ലി ദാലി .
കേരളത്തിൽ അടിമക്കച്ചവടം നിലവിൽ നിന്നിരുന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ?, …
പ്രിയ സുഹൃത്തേ ,
Anicius Boethius 'തത്ത്വചിന്തയുടെ സമാശ്വാസം' എന്ന കൃതി എഴുതിയത് വധശിക്ഷയ്ക്കു വിധേയനാകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് . ഉറപ്പായ മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ തത്വചിന്തയെക്കുറിച്ചെഴുതുവാൻ …
പ്രിയ സുഹൃത്തേ ,
ദ്വീപുമാനോഭാവം എന്ന ഒരു പ്രയോഗം ലോകഭാഷകളിലുണ്ട്. അപരലോകങ്ങളിൽ നിന്നും , അപരജനതകളിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ഭാവത്തെയാണ് അത് സൂചിപ്പിക്കുന്നത് . അങ്ങനെയൊന്ന് ലക്ഷദ്വീപുസമൂഹങ്ങളിലെ ജനങ്ങളിൽ …
മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ
പ്രിയ സുഹൃത്തേ,
മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ് 'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് …
പ്രിയ സുഹൃത്തേ ,
ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്.
ഡൽഹിയിലെ AIIMS ലെ orthopaedics …
പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും : ദില്ലി ദാലി പോഡ്കാസ്റ്റ്
ചലച്ചിത്രചരിത്രകാരനായ ഡോക്ടർ സി എസ് വെങ്കിടേശ്വരനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന
സംഭാഷണം .
ജോജി , നായാട്ട് , കള , ആർക്കറിയാം തുടങ്ങിയ സിനിമകളുടെ …
പ്രിയ സുഹൃത്തേ ,
ഞായറാഴ്ചത്തെ ദില്ലി ദാലിയിലേക്ക് സ്വാഗതം.
രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ.
ഡൽഹിയിൽ നടക്കാൻ ഇറങ്ങിയാൽ ഏതോ മ്യൂസിയം കാണാനിറങ്ങുംപോലെയാണ് ....
എന്റെ കൂട്ട് പണ്ഡിറ്റ് രാജൻ , …
വലിയ ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരു മനുഷ്യനാണ് സച്ചിദാനന്ദൻ. താൻ ജീവിക്കുന്ന കാലത്തെ കൂടുതൽ നീതിനിഷ്ഠവും അനുഭൂതിസാന്ദ്രവും ജനാധിപത്യപരവും ആക്കുവാൻ അദ്ദേഹം അവസാനമില്ലാത്ത ശ്രമിച്ചുപോരുന്നു . ഈ അവിരാമപങ്കാളിത്തത്തിന്റെ …
വേമ്പനാട്ടു കായലിനെ രക്ഷിക്കുക
പരിസ്ഥിതി പ്രവർത്തകനും പ്രാദേശികചരിത്രകാരനുമായ
പള്ളിക്കോണം രാജീവ് സംസാരിക്കുന്നു.
കേരളഭൂമിയുടെയും കടലിന്റെയും പരിണാമചരിത്രമാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. വേമ്പനാട്ടുകായൽ ഒരു …
1963 ൽ അയാൾക്ക് 22 വയസ്സ് . ലോകത്തോടായി അയാൾ ചോദിച്ചു ....
" എത്ര വഴികൾ ഒരാൾ നടക്കണം , അയാളെ നിങ്ങൾ ഒരു മനുഷ്യനായി കൂട്ടണമെങ്കിൽ ?"
ഇന്ന് 2021 മെയ് 24 . ബോബ് ഡിലന് എൺപതുവയസ്സാകുന്നു . ലോകത്തിലെ നാഗരാർത്തിജീവിതങ്ങൾ …
പലസ്തീനും ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്തലം അന്വേഷിക്കുകയാണ് ഈ ലക്കം ദില്ലി ദാലി . ഈ വിഷയത്തിൽ ഒരു പാഠപുസ്തകം പോലെ ഒരു സംഭാഷണം . അന്താരാഷ്‌ട്രബന്ധങ്ങളിൽ ഗവേഷകനായ പ്രൊഫസ്സർ കെ എം സീതിയാണ് ഈ …
ഭൂമിയെ സുന്ദരമാക്കിയ ഒരാൾ : സുന്ദർലാൽ ബഹുഗുണ
പി എൻ ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു. പരിസ്ഥിതി ചിന്തകനും പ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണൻ കേരളത്തിന്റെ വനങ്ങളുടെ ചീഫ് കൺസർവേറ്റർ ആയിരുന്നു.
എന്താണ് ഹിമാലയപ്രദേശങ്ങളിലെ …
ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്
ആശയത്തിലേക്കുള്ള ആമയുടെ ഉൾവലിയലുകൾ
ഗാന്ധിജിയിൽ കൃസ്തീയമായ ഒരു പാപബോധം പ്രബലമായിരുന്നു . പാപം ചെയ്യരുതെന്നു ചിന്തിച്ച് സൂര്യോദയത്തിലേയും അസ്തമയത്തിലേയും പോലും …
മെയ് 18 അന്താരാഷ്‌ട്ര മ്യൂസിയം ദിനമാണ് . മ്യൂസിയം മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച ഡോ . വേണു വാസുദേവനാണ് ഇന്ന് ദില്ലി - ദാലിയിൽ അതിഥി . അദ്ദേഹം ഇപ്പോൾ കേരളാ സർക്കാരിൽ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് . ഡൽഹിയിലെ നാഷണൽ മ്യൂസിയം …
1911 ഡിസംബർ പന്ത്രണ്ടാം തീയതിയാണ് ജോർജ് അഞ്ചാമൻ രാജാവ് ന്യൂ ഡൽഹി എന്ന നഗരത്തിന് തറക്കല്ലിട്ടത്. അതിനും നാലുവർഷങ്ങൾക്കുശേഷമാണ് ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് രാഷ്ട്രീയപ്രവർത്തനത്തിനായി തിരിച്ചെത്തിയത്. …
ഇസ്രായേൽ : മിഥ്യാബോധങ്ങളുടെ തടവിലായ രാഷ്ട്രം
ഇസ്രയേലിന് ഈ ഭീകരതയുമായി അധികകാലം നിലനിൽക്കാൻ കഴിയില്ല. ഇസ്രയേലിലെ ഇന്ത്യൻ പണ്ഡിതനും കവിയും സമാധാനപ്രവർത്തകനുമായ പ്രൊഫസ്സർ ഡേവിഡ് ഷുൽമാൻ പറയുന്നു. ഇസ്രയേലിലെ ഹീബ്രു …
ഇനിയൊരു ഗൗരിയമ്മ ഉണ്ടാകുമോ ?
കെ സുരേഷ് കുറുപ്പ്, ജെ . ദേവിക എന്നിവർ നടത്തുന്ന കെ ആർ ഗൗരിയമ്മ അനുസ്മരണ പോഡ്കാസ്റ്റ്.
ഗൗരിയമ്മ ആധുനികകേരളസമൂഹത്തിന് ആരാണ്, എന്തുകൊണ്ട് ഗൗരിയമ്മ ഒരിക്കലും മരിക്കില്ല ? അവർ തുറന്നിട്ട വിവിധ …
നാളെ നമ്മുടേതാണ്, നാളൈ നമതേ!
മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
സംസാരിക്കുന്നത് MK സ്റ്റാലിനുമായി പലപ്പോഴും ഇടപഴകിയിട്ടുള്ള, തമിഴ്‌രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന പത്രപ്രവർത്തകൻ അരുൺ …
വീണയുടെ സഹസ്രശ്രദ്ധകൾ : ഒരു അഹിർ ഭൈരവ് കേൾവി അനുഭവം
കുറച്ചുകൊല്ലങ്ങൾക്കുമുൻപ് ഏതൻസിൽ പോയപ്പോൾ പ്ലേറ്റോ ശിഷ്യന്മാരുമായി ഉലാത്തിയിരുന്ന ഉദ്യാനത്തിൽ പോകാനിടയായി . ആ ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്കു മുൻപ് …
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുഫലത്തെ ആഴത്തിൽ അവലോകനം ചെയ്ത് മനോജ് മേനോൻ സംസാരിക്കുന്നു.
ബംഗാൾ രാഷ്ട്രീയത്തിൽ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് .
ഡൽഹിയുടെയും പ്രധാന്മന്ത്രിയുടേയും അമിത് ഷായുടേയും …
സത്യജിത് റായ് യുടെ സംഗീതം
ജന്മശതാബ്ദി പോഡ്കാസ്റ്റ്
സത്യജിത് റായ് ഒരിക്കൽ പറഞ്ഞു : "സംഗീതവും സിനിമയും സമയത്തിലാണ് നിൽക്കുന്നത് . ഈ രണ്ടുകലാരൂപങ്ങൾ മാത്രമാണ് സമയത്തിനുള്ളിൽ നിൽക്കുന്നത്."
ഈ പോഡ്കാസ്റ്റ് റായ് സിനിമകളിലെ …
പ്രിയ സുഹൃത്തേ ,
" ഞാൻ ഒരാത്മകഥ എഴുതാൻ പോകുന്നു , അനുഗ്രഹിക്കണം , ഉപദേശിക്കണം ", പി കുഞ്ഞിരാമൻ നായർ ഒരു കത്തെഴുതി , എം ടി വാസുദേവൻ നായർക്ക് . എം . ടി മറുപടി എഴുതി : " ആത്മനിന്ദയോടുകൂടി എഴുതുകയാണ് നല്ലത് "
ഈ …
പ്രിയസുഹൃത്തേ ,
ബനാറസിലെ ഗംഗയിൽ ഇന്നലെ കണ്ണീരാകണം ഒഴുകിയത് . ബനാറസ് കബീറിന്റെ നാടാണ് . ശ്രീബുദ്ധന് ചിന്തയിലെ വിപ്ലവം തോന്നിപ്പിച്ച നാടാണ് ...എപ്പോഴും പണ്ഡിറ്റ് രാജൻ മിശ്ര പറയുമായിരുന്നു തങ്ങളുടെ സംഗീതത്തിൽ ആത്മീയത …
പ്രിയ സുഹൃത്തേ,
ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്.
Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് …
ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ
കോവിഡ് കാലത്തെ പൈതൃകചിന്തകൾ
ഇന്നലെ ലോകപൈതൃകദിനമായിരുന്നു
ചരിത്രം ഓർമ്മയാണ് . ചരിത്രസ്മാരകം ഓർമ്മയുടെ ഇടമാണ് . സ്ഥാപനം എന്നുഞാൻ വിളിക്കില്ല . സ്ഥാപനം സ്ഥിരമാണ് , സ്ഥാപിക്കപ്പെട്ടത് …
ബംഗാളി കലണ്ടർ പ്രകാരം 1316 ലെ ഭാദ്രമാസം പത്താം തീയതിയാണ് ഉസ്താദ് ഫൈയാസ് ഖാൻ രബീന്ദ്രനാഥ് ടാഗോറിന്റെ മുന്നിൽ പാടിയത് . ആ സായാഹ്നമാണ് 1936 ൽ ടാഗോറിൽ നിന്നും എക്കാലത്തെയും മഹത്തായ ഒരു ഗാനം പിറക്കുന്നതിന് കാരണമായത് , 'തുമി …
പെരുമാൾ മുരുഗൻ എഴുതിയ അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ
ഏപ്രിൽ 14 : ബാബാ സാഹേബ് , പെരുമാൾ മുരുഗൻ , ടി എം കൃഷ്ണ
ഈ ലക്കം ദില്ലി ദാലി ശ്രീ ടി എം കൃഷ്ണയുമായി ഒരു സംഭാഷണമാണ്
1 . എന്തുകൊണ്ട് അംബേദ്കറെ കുറിച്ച് …
റഷ്യയ്ക്കു മാത്രം അവകാശപ്പെട്ടതല്ല റാസ്പുട്ടിൻ . എല്ലാ ലോകാധികാരസ്ഥാനങ്ങളിലും അയാൾക്ക് അനശ്വരമായ ഇടമുണ്ട്. വ്യക്തിയിലും , കുടുംബത്തിലും , രാഷ്ട്രത്തിലും അയാൾ കടന്നുവരാം .
1978 ൽ Boeny M എന്ന ഗായകസംഘം ഈ ഗാനം പാടുമ്പോൾ …
കടലിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് വലകളാൽ ഒരുദിവസം അഞ്ഞൂറു തവണ ഭൂമിയെ പൊതിയാം എന്നതറിയുക .
ആഴക്കടൽ ഭീമൻ മൽസ്യബന്ധനക്കമ്പിനികൾ സമുദ്രവ്യവസ്ഥയെ തകർക്കുന്നതെങ്ങനെ ? Ali Tabrizi സംവിധാനം ചെയ്ത Seaspiracy എന്ന …
ചലച്ചിത്രവേദിയിൽ നിൽക്കുമ്പോൾ നാടകം മനസ്സിൽ കൊണ്ടുനടന്ന നടൻ..ബാലേട്ടന്റെ ജീവിതത്തെ രാജീവ് രവി നോക്കാൻ ശ്രമിക്കുന്നു . പി ജെ ആന്റണിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കാലം , കമ്മട്ടിപ്പാടത്തിന്റെ ആശയം രൂപപ്പെടുന്നതുമുതൽ …
യേശു ഉയിർത്തെഴുന്നേറ്റോ ? വിശ്വാസം, അതല്ലേ എല്ലാം
ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ച് ദാർശനികൻ വിറ്റ്‌ഗെൻസ്റ്റെയിൻ നടത്തിയ ഭാഷാലീലയെ ചുറ്റിപ്പറ്റി ഒരു ഈസ്റ്റർ പോഡ്കാസ്റ്റ് വിചാരം.
അദ്ദേഹം …
യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച:
ഒരു സംഗീതശിൽപത്തെക്കുറിച്ചൊരു പോഡ്കാസ്റ്റ്
ഇന്ന് ദുഃഖവെള്ളി . 1724 ൽ സെബാസ്റ്റ്യൻ ബാഹ് (Johann Sebastian Bach ) എന്ന സംഗീതജ്ഞൻ തന്റെ സംഗീതശിൽപത്തിൽ പാടി യേശു ആ വെള്ളിയാഴ്ച …
ഒരു തെരഞ്ഞെടുപ്പു സർവ്വേ പരാജയമാകുന്നതെപ്പോൾ ?
പ്രത്യക്ഷമല്ലാത്ത അടിയൊഴുക്കുകൾ സർവ്വേയിൽ പ്രതിഫലിക്കുമോ ?
എല്ലാ സർവ്വേകളും പറയുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നും ഒരു ഇടതനുകൂല ചായ്‌വ് വ്യക്തമാണെന്നാണ് . ഇത് ശരിയാണെങ്കിൽ …
ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള കർഷകർക്കായി ഒരു ഹോളി പോഡ്കാസ്റ്റ് .
രംഗ്ഭരി ഏകാദശിയുടെ അടുത്ത ദിവസം ഞാൻ ബനാറസിലെ മണികർണ്ണികാ ഘാട്ടിലെ കത്തുന്നചിതകൾക്കു നടുവിൽ ചിദംബരശിവന്റെ ചിതാഭസ്മഹോളി കാണാനിടയായി. നിറങ്ങളില്ല . …
ദില്ലിദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളെ ,
ഒരസാധാരണ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് .
എന്താണ് നമുക്ക് യമുന ?
വിധവകൾ വനമാലിക്കുവേണ്ടി നിലാവുപോലെ കുളിച്ചുകയറുന്ന നദിയോ ?
പണിഞ്ഞ താജിനും പണിയാത്ത താജിനും ഇടയിൽ …
ലോകജലദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം!
എഴുപത്തെട്ടുകിലോമീറ്റർ നീളമുള്ള മീനച്ചിലാർ ആരോഗ്യവത്തായി നിലനിൽക്കണമെങ്കിൽ മൂവായിരം കിലോമീറ്റർ വരുന്ന അനുബന്ധതോടുകൾക്ക് ജീവനുണ്ടാകണമെന്ന തിരിച്ചറിവിൽ നദീനാഡികളെ അന്വേഷിച്ചിറങ്ങിയ …
ഡൽഹിയുടെ ചിറകരിയുമ്പോൾ
പുതിയ രാഷ്ട്രീയനീക്കത്തെക്കുറിച്ച് ഒരു സംഭാഷണം : ഇക്കണോമിക് ടൈംസ് ഒപ്പീനിയൻ എഡിറ്റർ ടി കെ അരുൺ സംസാരിക്കുന്നു
പുതിയ നിയമനിർമ്മാണം ഡൽഹിയിലെ ജനങ്ങളുടെ സ്വയംഭരണത്തിനുള്ള ജനാധിപത്യാവകാശങ്ങൾ …
അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും
മൂന്നുവർഷങ്ങളായി ആ പെൺകടുവയെ മനുഷ്യൻ വേട്ടയാടാൻ പഠിപ്പിച്ചു . അവൾ അവനിയുടെ മകൾ എന്നറിയപ്പെട്ടു . നരഭോജിയായ 'അമ്മയെ സുപ്രീം കോടതിവിധിയാൽ വെടിവെച്ചുകൊല്ലുകയായിരുന്നു . …
പൂക്കളും കനികളും നിലംപതിക്കുന്നു .
വാനമ്പാടിക്കൂടുകളും .
ഓരോ മുട്ട തകരുമ്പോഴും
മറ്റൊരു നാളെ
ഛിദ്രിക്കപ്പെട്ട ഭ്രൂണം കണക്കെ
വായ് തുറന്നവസാനിക്കുന്നു
...........................................
പുരുഷാ , നീ യൂദാസാണ്
നാളെ …
പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും
പോപ്പ് ഫ്രാൻസിസിന്റെ ഇറാഖ് സന്ദർശനത്തിന്റെ സാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ , സാമ്പത്തിക , മത മാനങ്ങളാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്.
ക്രിസ്തീയസമൂഹങ്ങളിൽ പോപ്പ് …
നാം പ്രത്യാശയെ നാട്ടുനനയ്ക്കുന്നു , തൊഴിലില്ലാത്തവരും തടവുപുള്ളികളും ചെയ്യന്നതുപോലെ ...
കവി പറഞ്ഞു : കടൽകാക്കകൾ തട്ടിപ്പറിച്ച തിര എന്റേതാണ് ...
ആരാണ് കവി ? ഒരു വാതിലിൽ നിന്നും മറ്റൊരു വാതിലിലേക്ക് നടക്കുന്നവൻ ...മമതകൾ …
PROMETHEUS 1930
ഒരു ചുവർചിത്രവും കലാകാരനും
ദില്ലി -ദാലിയിൽ ഒരു പോഡ്കാസ്റ്റ്
ഒരഗ്നിബാധയിൽ ഇടതുകൈ നഷ്ടപ്പെട്ട മെക്സിക്കൻ ചുവർചിത്രകാരൻ അഗ്നിയ്ക്ക് നൽകിയ മറുപടിയാണ് ലോകോത്തരമായ fresco Prometheus (1930 )
ക്രിസ്തു സ്വന്തം …
മിയാൻ കി തോടി
ഒരു ആത്മഛായാശബ്ദചിത്രം
ഒരു പരീക്ഷണപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
1963 ൽ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ മിയാൻ കി തോടി കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച ദൂരങ്ങൾ ഒരു ശബ്ദചിത്രമാക്കാൻ ശ്രമിച്ചതാണിത് .
33 ആനകളുടെ …
പ്രിയ സുഹൃത്തേ ,
റഷ്യയിൽ വ്ലാദിമിർ പുടിനെതിരെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന വിവാദനായകനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . റഷ്യൻ സമകാലീന ആഭ്യന്തര രാഷ്ട്രീയത്തേയും സമ്പദ്‌രംഗത്തേയും വിദേശബന്ധങ്ങളേയും അടുത്ത് …
രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ
പ്രിയ സുഹൃത്തേ ,
ആധുനിക ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം വിശേശ്വരയ്യ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ …
പ്രിയ സുഹൃത്തേ ,
ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ.
അനശ്വരനായ ഒരു കാണി.
ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ …
മിയാൻമാർ മരീചിക
ജനാധിപത്യം പട്ടാളം സമൂഹം
The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ് , ഡോ …
സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന
2021 പ്രണയദിന പോഡ്കാസ്റ്റ്
മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു .
അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ …
പ്രിയസുഹൃത്തേ ,
1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് .
അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് .
അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ …
ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് .
വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ …
നിലാവു വിരിച്ച വെളുത്ത കമ്പളം പോലെ പുഴയ്ക്കു മേലെ പതിനായിരം ചിത്രശലഭങ്ങൾ ...അവയിലൊന്ന് ആറളത്തെ കാട്ടുചെത്തികളിൽ ഒന്നിന്റെ ഇതളിൽ ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കി ...കബീർ എന്റെ ചെവിയിൽ പാടി 'എത്ര നേർമ്മയാണ് നിന്റെ …
.ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി
വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ …
പ്രിയ സുഹൃത്തേ ,
'നഗ്നരും നരഭോജികളും' സിനിമാറ്റോഗ്രാഫർ വേണു എഴുതിയ പുതിയ യാത്രാവിവരണ പുസ്തകമാണ്. അസാധാരണമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം നൽകുന്നത് .
ഈ ലക്കം പോഡ്കാസ്റ്റ് ഒരു book talk ആണ് . പുസ്തകം വായിച്ചതിന്റെ …
രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ്
ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം
MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും …
പ്രിയ സുഹൃത്തേ ,
പ്രണയത്തിന്റെ ഒരു സൂഫിയെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ് .
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫികവികളിൽ പ്രമുഖനായിരുന്ന ഷാ ഹുസൈൻ ഫക്കീർ.
ലാഹോറിലെ ദർഗ്ഗയിലെ ഉറൂസിൽ പങ്കെടുത്ത സുഹൃത്ത് പറഞ്ഞു താളത്താൽ ഉന്മത്തമായ …
പ്രീയ സുഹൃത്തേ ,
റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.
അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ …
പ്രിയ സുഹൃത്തേ ,
നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട് അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു …
പ്രിയ സുഹൃത്തേ ,
പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
അമേരിക്കയിൽ പുതിയ സ്ഥാനാരോഹണം നടക്കുമ്പോൾ ബൈഡനും കമല ഹാരിസും നേരിടുന്ന വെല്ലുവിളികളും , അമേരിക്കൻ തെരഞ്ഞെടുപ്പും അതിനുശേഷവും നടന്ന കാര്യങ്ങളും ലോകത്തിലെ …
പ്രിയ സുഹൃത്തേ ,
പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ .
ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത …
പ്രിയ സുഹൃത്തേ ,
സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? …
പ്രിയ സുഹൃത്തേ ,
Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി …
'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് .
ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ് . കഴിഞ്ഞ …
ജനുവരി പന്ത്രണ്ടാം തീയതി ലിസ മോണ്ട്ഗോമെറി എന്ന അൻപത്തിരണ്ടുകാരി അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടാം .മൂന്നാം വയസ്സിൽ തുടങ്ങിയതാണ് ഈ ലോകം അവളുടെ ജീവിതം ദുഃസ്സഹമാകാൻ . അവളുടെ തലച്ചോറിനേയും മനസ്സിനേയും തകർത്ത …
പ്രിയ സുഹൃത്തേ ,
ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് .
നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല .
…
പ്രിയ സുഹൃത്തേ ,
എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ …
പ്രീയ സുഹൃത്തേ,
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു.
ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര …
ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ ,
മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി .
ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്.
മൂന്ന് അവതാരികകളും …
പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു.
ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ?
വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് …
സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു
1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് .
വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ …
Dear friends,
Dilli Dali is a podcast initiative from Delhi, India on our life and times.
This episode is looking at certain recent developments in …
ഡി വിജയമോഹന് ആദരാഞ്ജലി
അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം .
ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം .
പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം …
നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ
John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു
പ്രിയ സുഹൃത്തേ ,
ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി .
ശീതയുദ്ധകാലത്തെ …
പ്രിയ സുഹൃത്തേ ,
ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷികമാസമാണ് ഡിസംബർ 2020 . അദ്ദേഹത്തെ ജ്ഞാനസ്നാനം ചെയ്തത് 1770 ലെ ഡിസമ്പർ പതിനേഴാം തീയതിയായിരുന്നു . ജനനത്തീയതിയെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
…
"ഞാൻ നഗരത്തെ നോക്കി .
പുഞ്ചിരിച്ചു .
എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി .
ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു.
എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല "
പ്രിയ സുഹൃത്തേ
ഇന്നലെ അന്തരിച്ച പ്രശസ്ത …
പ്രിയ സുഹൃത്തേ ,
സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം.
…
പ്രിയ സുഹൃത്തേ ,
വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം .
ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് …
പ്രിയ സുഹൃത്തേ ,
സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച് ജി .വേണുഗോപാൽ 36 …
ഗുരു നാനക് ജയന്തി പോഡ്കാസ്റ്റ് 2020
ഒരു പാട്ടിന്റെ കൂടെ
ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ട സിഖ് ഗുരു തേഗ് ബഹദൂർ എഴുതിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ ലക്കം ദില്ലി ദാലി.
നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്നാരെങ്കിലും പറയുമ്പോൾ അവർ …
ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും …
സ്വപ്നം പോലെ ഒരു ജീവിതം : ജീനാ പോൾ സംസാരിക്കുന്നു
ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ ദൈവം ഉണ്ടായതെങ്ങനെ ?
കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ?
ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ?
കേരളത്തിന്റെ ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ …
പ്രിയ സുഹൃത്തേ ,
നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ …
പ്രിയ സുഹൃത്തേ ,
നവമ്പർ 20 Faiz Ahmed Faiz ന്റെ ചരമദിനമായിരുന്നു. ഈ പോഡ്കാസ്റ്റ് Love and Revolution എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ വായനാനുഭവമാണ്. …
പ്രിയ സുഹൃത്തേ ,
കോൺഗ്രസ്സ് പാർട്ടിയും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ ജനാധിപത്യവും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വളരെ ആഴത്തിലുള്ള ഒരു വിശകലനമാണ് ഈ ലക്കം പോഡ്കാസ്റ്റ് . The Economic Times പത്രത്തിന്റെ ഒപ്പീനിയൻ …
പ്രിയ സുഹൃത്തേ ,
സംഗീതം ഒരു സമയകലയെങ്കിൽ അത് ഏത് സ്ഥലത്താണ് നിലനിൽക്കുന്നത് ?
പതിനേഴാം നൂറ്റാണ്ടിലെ മറാത്തി കവി തുക്കാറാം അണുവിനേക്കാൾ ചെറുതായയിടത്തിൽ ഒതുങ്ങുന്ന ആകാശമാണ് തുക്ക എന്നു ചിന്തിച്ചു . പണ്ഡിറ്റ് ഭീംസെൻ ജോഷി …
താത്തിത്തകോം തെയ് തെയ് തോം എന്ന കഥ എസ് ഹരീഷിന്റെ കഥാരചനാസങ്കേതങ്ങളുടെ എല്ലാ സവിശേഷതകളും ഉള്ളിൽ പേറുന്ന കഥയാണ് . ഹരീഷ് തന്നെ ദില്ലി -ദാലിയിൽ ഈ കഥ വായിക്കുന്നു . പൂഞ്ഞാർ രാജാവിന്റെ മുന്നിൽ സ്യമന്തകം തുള്ളൽ നടത്തിയ …
അമേരിക്കൻ തെരഞ്ഞെടുപ്പു ഫലത്തെ വളരെ ആഴത്തിൽ , വിശദമായി ചർച്ച ചെയ്യുന്ന ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ടെക്സസ്സിൽ നിന്നും ഡോ . അമൽ ഇക്ബാൽ …
പ്രീയ സുഹൃത്തേ
1930 നവമ്പർ ഒൻപതാം തീയതിയാണ് കേരള കലാമണ്ഡലം പ്രവർത്തനമാരംഭിച്ചത് . അതായത് ആ മഹത്തായ സ്ഥാപനത്തിന്റെ , ഒരു ബൃഹദ് സ്വപ്നത്തിന്റെ തൊണ്ണൂറാം പിറന്നാളാണിന്ന് . ഈ നവതിവേളയിൽ കലാമണ്ഡലത്തിന്റെ സംഭാവനകളെ കുറിച്ചും …
പ്രിയ സുഹൃത്തേ,
അമേരിക്കക്കാർ ഏറ്റവും കൂടുതൽ തോക്കുവാങ്ങിക്കൂട്ടിയ വർഷമാണ് 2020 . ഒരു നുണയ്ക്കു പിറകേ മറ്റൊരു നുണ പറഞ്ഞു പ്രസിഡണ്ട് മുന്നോട്ടു പോവുകയായിരുന്നു . Los Angeles Times പത്രത്തിലെ പത്രപ്രവർത്തകയായ എറിൻ ബി …
പ്രിയ സുഹൃത്തേ ,
മാധ്യമകമ്പോളം രാവിലെ പരസ്യമായി ഐശ്വര്യദേവതയ്ക്ക് ദീപം കൊളുത്തുകയും പത്രാധിപമീറ്റിങ്ങുകളിൽ മുതലാളിമാർ അർണാബ് എന്ന അസഹ്യദൈവത്തെപ്പോലെയാകുവാൻ സ്വന്തം പത്രപ്രവർത്തകരോട് അരിശത്തോടെ ആഹ്വാനം ചെയ്യുകയും …
പ്രിയ സുഹൃത്തേ ,
എഴുത്തച്ഛൻ പുരസ്കാരം നേടിയ സക്കറിയയെ കുറിച്ച് ആർ .ഉണ്ണി സംസാരിക്കുന്നു ദില്ലി -ദാലിയിൽ
സക്കറിയയുടെ 'ഉണ്ണി എന്ന കുട്ടി' വായിച്ച ആദ്യാനുഭവം , ആദ്യം വായിച്ച കഥാസമാഹാരം , സക്കറിയ ഉണ്ടാക്കിയ വേറിട്ട വഴി …
സുഹൃത്തേ ,
ഡോക്ടർ അമൽ ഇക്ബാൽ ആണ് പോഡ്‌കാസ്റ്റിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നത് .
നാൽപതുകാരനായ അമൽ ടെക്സസ്സിലാണ് താമസം . മദ്രാസ് ഐഐടി യിൽ നിന്നും പഠനം പൂർത്തിയാക്കി സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും …
ഉത്തര മലബാർ ചരിത്രത്തിലെ ജൂതസാന്നിധ്യത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് .
പ്രിയ സുഹൃത്തേ ,
ചരിത്രഗവേഷകനായ അബ്ദുള്ള അഞ്ചിലത്ത് ആണ് ഇന്ന് ദില്ലി -ദാലിയിൽ അതിഥി .
വളരെക്കുറച്ചു പഠനങ്ങൾ മാത്രമേ ഈ മേഖലയിൽ നടന്നിട്ടുള്ളൂ. …
ഒരു സ്യുഡോ സെക്കുലർ കഥ
ഒരു കൊൽക്കത്ത നവരാത്രിയും രണ്ടു പെൺകുട്ടികളും
ശബ്ദത്തിനിത്ര ശബ്‌ദമുണ്ടോ എന്നുതോന്നിപ്പിക്കുന്ന പൂജാപന്തലിൽ ശൈലസുതയുടെ വിശ്വവിനോദിനികളായ കണ്ണുകൾ. അവിടെ കണ്ട സഞ്ചിതി , പൂരബി എന്ന സഹോദരിമാർ . ടാഗോർ …
പ്രിയ സുഹൃത്തേ ,
മഹാഗായകാ , താങ്കൾക്കെങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ? ടാഗോർ ഇങ്ങനെയൊരു ഗാനമെഴുതി ഉസ്താദ് ഫൈയാസ് ഖാൻ പാടിയത് കേട്ടപ്പോൾ. 'Tumi kemon kore gaan koro hey guni' എന്ന അനശ്വര രബീന്ദ്രഗീതം അങ്ങനെയാണുണ്ടായത്.
…
സുഹൃത്തേ ,
കേരളാ കോൺഗ്രസ്സിനെ കുറിച്ച് സുഹൃത്തായ ഡിജോ കാപ്പനോട് സംസാരിച്ചിരുന്നപ്പോൾ തോന്നി രസകരമായ ആ സംഭാഷണം ഒരു പോഡ്കാസ്റ്റ് ആക്കിയാലോ എന്ന് .
ഐക്യകേരളം ഉണ്ടാകുന്നതിനു മുൻപുതന്നെ, പട്ടം താണുപിള്ളയുടെ കാലം മുതലുള്ള …
നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ എന്നതായിരുന്നു അക്കിത്തത്തിന്റെ ദർശനം എന്ന് കൽപറ്റ നാരായണൻ പറയുന്നു .
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത അദ്ദേഹത്തിന്റെ മറ്റു പ്രധാന കവിതകൾ മനസ്സിലാക്കുന്നതിൽ മലയാളിയെ തടഞ്ഞോ …
സുഹൃത്തേ ,
'ബാ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ദില്ലിയിലെ തീസ് ജനുവരി മാർഗിൽ വെച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീ എന്നോടു പറഞ്ഞു , ബാ എന്നു തുടങ്ങാതെ ബാപ്പു എന്ന് പൂർത്തീകരിക്കാൻ കഴിയില്ല എന്ന് .
ഒരിക്കൽ ഗാന്ധി …
സുഹൃത്തേ ,
ഇന്നത്തെ പോഡ്കാസ്റ്റ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവി ലൂയിസ് ഗ്ലിക് (Louise Glück )ന്റെ A Summer Garden എന്ന കവിതയുടെ ആദ്യഖണ്ഡം കവിയുടെ ശബ്ദത്തിലാണ് . തുടർന്ന് കവിതയുടെ മലയാളത്തിലുള്ള …
സുഹൃത്തേ ,
നക്ഷത്രങ്ങളുടെ മരണത്തിനു ശേഷമെന്ത് ? സ്ഥലവും കാലവും ഗുരു ത്വ ആകർഷണത്താൽ തകർന്നടിഞ്ഞിട്ട് , ഒരു നിശ്ചിതബിന്ദുവിൽ എത്തിച്ചേരുന്ന കാവ്യസമാനമായ ഒരവസ്ഥയുടെ ശാസ്ത്രീയാവലോകനം എന്താണ് ?
ഇന്ന് ദില്ലി -ദാലിയിൽ …
കൊൽക്കത്ത വിടും മുൻപേ എ . രാമചന്ദ്രൻ , ഗുരുവിനോട് ചോദിച്ചു : എന്നെ മറക്കുമോ ?
"നിന്നെ എങ്ങനെ മറക്കാനാണ് ? നീ രാമചന്ദ്രനല്ലേ ? ഞാൻ വെറും രാംകിങ്കർ മാത്രം " ഇതായിരുന്നു മറുപടി .
ഈ ലക്കം പോഡ്കാസ്റ്റ് ഒരു വായനാനുഭവമാണ്.
…
ഹാഥ്റസ്സിലെ ദലിത് പെൺകുട്ടിയുടെ ജീവിതവും മരണവും മരണാനന്തരവും
അഡ്വക്കേറ്റ് പി എം ആതിരയുമായി ഒരു സംഭാഷണമാണ് ഈ ലക്കം പോഡ്കാസ്റ്റ്. സാമൂഹ്യപ്രവർത്തകയും , അഭിഭാഷകയും കോഴിക്കോട് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറും അഡിഷണൽ …
സുഹൃത്തേ ,
ദില്ലി -ദാലിയുടെ ശ്രോതാക്കളിൽ ഒട്ടുമിക്ക പേരോടും നജ്മൽ എൻ . ബാബു എന്ന ടി എൻ ജോയിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . എങ്കിലും ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കാനായി ഒരു ആമുഖക്കുറിപ്പ് .
കണ്ടുമുട്ടിയവർ എല്ലാവരും …
ഷർമിള ടാഗോർ എഴുതിയ അനുസ്മരണം
അതിമനോഹരമായി എഴുതപ്പെട്ട ഒരവലോകനത്തിലേക്ക് സ്വാഗതം .
ഇത് ദില്ലി -ദാലിയുടെ സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ സെപ്റ്റംബർ ലക്കമാണിത് .
ആദ്യസിനിമയിൽ അഭിനയിക്കുവാൻ സത്യജിത്ത് …
കരിയെണ്ണയുടെ നീതി
കേരളത്തിന്റെ പൊതുവിടങ്ങൾ എന്നെങ്കിലും മാന്യമായിരുന്നോ ?
ഏവർക്കും publish ചെയ്യാമെന്ന കാലത്ത് കാലാനുസൃത നിയമങ്ങൾ വരേണ്ടതുണ്ടോ ?
Virtual Space ൽ പുതിയ കലുങ്കുകൾ ഉണ്ടാക്കി വൈകുന്നേരം വഴിയേ പോകുന്ന …
സുഹൃത്തേ ,
ദില്ലി -ദാലിയിൽ ഇന്ന് അതിഥിയായി വന്നിരിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക സമ്പദ്ശാസ്ത്ര വിദഗ്ദ്ധനുമായ ശ്രീ കെ . സഹദേവനാണ് .
പ്രധാനമായും അദ്ദേഹം മറുപടി പറയാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ ഇവയാണ് :
ഒന്ന് : …
സുഹൃത്തേ ,
ലയണൽ മെസ്സി ജനിച്ചത് 1987 ൽ . അന്ന് ശ്രീ എം എ ബേബിയ്ക്ക് 33 വയസ്സ് പ്രായം . ആരോമൽ ഡിക്രൂസാകട്ടെ ജനിച്ചത് 1998 ൽ മാത്രം . മെസ്സി എന്ന ഫുട്ബോൾ ഇതിഹാസത്തെ രണ്ടു തലമുറകൾ എങ്ങനെ കാണുന്നു ? അതാണ് ഈ പോഡ്കാസ്റ്റ് .
…
സുഹൃത്തേ ,
രസകരമായിരുന്നൂ , ശാസ്ത്രജ്ഞയായ ഡാലി ഡേവിസുമായി ഫോണിൽ സംസാരിച്ചത്. പുതിയ തലമുറയിൽ പെട്ട മലയാളികൾ മാതൃഭാഷയിൽ സയൻസ് എഴുതുന്നതിനെ കുറിച്ച് സംസാരിക്കാനാണ് ഡാലിയെ വിളിച്ചത് . കൊച്ചിൻ സർവകലാശാലയിൽ നിന്നും …
സുഹൃത്തേ ,
മൂന്ന് ഡൽഹി വാർത്തകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട് എന്നാണ് ഈ ലക്കം ദില്ലി -ദാലി പറയാൻ ശ്രമിക്കുന്നത് . ഇന്ത്യയിലെ മുസ്‌ലിം, അധഃസ്ഥിത ജനവിഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന …
സാംസ്കാരികമായി ഏറ്റവും വിപരീതമായ ഒരു കാലത്തിലാണ് കപിലാ വാത്സ്യായൻ നമ്മെ വിട്ടുപോകുന്നത് . അതിനാൽ ഈ വേർപാട് ഉണ്ടാക്കുന്ന വിടവ് കൂടുതൽ വലുതാകുന്നു.
ഇന്ത്യയുടെ സംസ്കാരചരിത്രത്തിന്റെ ആത്മസത്തയായിരുന്നു അവർ. …
സുഹൃത്തേ ,
ചില വൈയക്തികാനുഭവങ്ങൾ അമൂർത്തമായിരിക്കും. അത് ഒരു പോഡ്കാസ്റ്റ്- ശബ്ദാനുഭവമാക്കുവാൻ പറ്റുമോ എന്ന് തീർച്ചയില്ല. ഇന്നത്തെ ദില്ലി -ദാലി അങ്ങനെയൊന്നാണ് .
മുരളി കണ്ണമ്പള്ളിയുടെ യർവാദ ജയിൽ സ്മരണകൾ വായിക്കുമ്പോൾ …
സ്വാമി അഗ്നിവേശിനെക്കുറിച്ച് അമൃത് ലാൽ സംസാരിക്കുകയാണ് ഇന്ന് ദില്ലി ദാലിയിൽ.
ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ശാരീരികാക്രമണങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഹിന്ദു സന്ന്യാസി. വേദം പോലെ പ്രധാനമാണ് ഇന്ത്യൻ ഭരണഘടന എന്ന് …
റൊദാന് (Auguste Rodin ) ബൽസാക്കിനെ മനസ്സിലായിരുന്നു , ഒരു കപ്പിത്താന് തുറന്ന കടലിനെ എന്ന പോലെ.
1891 മുതൽ ഏഴുകൊല്ലക്കാലങ്ങൾ ബൽസാക്കിനെ മനസ്സിലാക്കുവാൻ ശില്പിയായ റൊദാൻ ശ്രമിച്ചു. ഏതോ അപരിചിത ഭൂഖണ്ഡത്തിൽ ഉണ്ടെന്നു കേട്ട …
സുഹൃത്തേ ,
പുതിയ ലക്കം ദില്ലി - ദാലിയിലേക്ക് സ്വാഗതം .
ഇന്നലെ സമാധിയായ സ്വാമി കേശവാനന്ദ ഭാരതി ഇന്ത്യൻ ഭരണഘടനയോടുള്ള ഭരണകൂടങ്ങളുടെ സമീപനങ്ങൾക്ക് നൽകിയ സന്ദേശം എന്തായിരുന്നു ? അതിന്റെ ഇന്നത്തെ പ്രസക്തി എന്താണ് ?
…
സുഹൃത്തേ ,
ചത്തുപോയി എന്ന ഭാഷാപ്രയോഗം കഴിഞ്ഞ ദിവസം ഒരു ടി വി വാർത്താചാനൽ ചർച്ച വഴി സജീവമായി . ഒരു ഭാഷ മരണത്തെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ് ? ഒരാളേയും മരിക്കാൻ അനുവദിക്കാത്ത വാശിയല്ലേ ജീവിച്ചിരിക്കുന്നവരുടെ …
പ്രിയ സുഹൃത്തേ
നാളെ സെപ്റ്റംബർ അഞ്ചാണ് . 2017 ൽ ഈ ദിവസമാണ്
ഏഴു വെടിയുണ്ടകൾ ഏറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലയാളികൾക്ക് എന്നിട്ടും ഗൗരി ഉയർത്തിയ ചോദ്യങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല . നാം ചരിത്രം ചിക്കിച്ചികയുമ്പോൾ ആ …
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയുടെ ചതയദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
1903 ൽ കുമാരനാശാൻ ആത്മോപദേശശതകത്തിന്റെ ആദ്യ മൂന്ന് ശ്ലോകങ്ങൾക്ക് എഴുതിയ വ്യാഖ്യാനമാണ് ഇന്ന് ഗുരുവിനും ശിഷ്യനുമുള്ള ആദരമായി സമർപ്പിക്കുന്നത് . ഇത് …
പ്രീയപ്പെട്ട സുഹൃത്തുക്കളേ ,
ദില്ലി -ദാലിയുടെ ഓരോ ശ്രോതാവിനും തിരുവോണാശംസകൾ .
ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഒരു ചരിത്രവായനയാണ് . കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ ഓണം എങ്ങനെയായിരുന്നു ? പി . ഭാസ്കരനുണ്ണി എഴുതിയ 'പത്തൊൻപതാം …
പ്രീയപ്പെട്ട സുഹൃത്തേ ,
സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ നാലാമത്തെ ലക്കമാണിത്. റായ് എന്ന എഴുത്തുകാരനെ കുറിച്ച് ആഴത്തിലുള്ള അവലോകനമാണ് രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത് . ഏകാന്തരായ മനുഷ്യരെ മനസ്സിലാക്കിയ …
ജീവിതത്തിലേക്ക് താളബോധ്യങ്ങൾ വന്ന കാലങ്ങളെ ഓർമ്മിപ്പിക്കുന്ന പുതിയ ആഫ്രിക്കൻ ഗാനമാണ് 'ജെറുസലേമ', ആ ഗാനത്തിന്റെ ചടുല താളത്തിൽ ആഫ്രിക്ക നൃത്തം ചെയ്യുകയാണിപ്പോൾ. Master KG( Kgaogelo Moagi) യുടെ ഗാനവും ആ ഗാനം ഉണർത്തിയ …
അസാധാരണ ഭംഗിയിൽ തമിഴിൽ സംസാരിക്കുമായിരുന്ന കരുണാനിധി വെറുതേയല്ല മകൾക്ക് കനിമൊഴി എന്ന് പേരിട്ടത് .1953 ൽ മാത്രം ജനിച്ച മകന് സ്റ്റാലിൻ എന്ന് പേരിട്ടപ്പോൾ അദ്ദേഹത്തിന് സ്റ്റാലിൻ ഭരണത്തെക്കുറിച്ച് വിപരീതാഭിപ്രായങ്ങൾ …
മലകയറ്റം നമ്മുടെ മനസ്സിലോ നടക്കുന്നത് ?
എവറസ്റ്റ് ബേസ് ക്യാമ്പ് , കിളിമഞ്ചാരോ , മർദ്ദി ഹിമാൽ എന്നീ പർവ്വതാരോഹണാനുഭവങ്ങൾ പങ്കുവെയ്ക്കാനാണ് പ്രസന്ന കെ . വർമ്മയോട് അഭ്യർത്ഥിച്ചത്.
മറുപടികൾ മനോഹരമായി മാറി. മനസ്സാണ് എല്ലാ …
.ഇന്ന് ആഗസ്ത് 23 : അയ്യപ്പപ്പണിക്കർ ചരമദിനം
'നിറവേറിയ വാഗ്ദാനം' എന്ന പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ കുറച്ചു ഭാഗങ്ങൾ ഇന്ന് 'ദില്ലി -ദാലി' അവതരിപ്പിക്കുന്നു .
മലയാളിയുടെ സംവേദനക്ഷമതയെ മാറ്റത്തീർത്ത പ്രതിഭാശാലിയുടെ …
1948 ജൂൺ ഏഴാം തീയതി മാതൃഭൂമി പത്രത്തിൽ മട്ടാഞ്ചേരിയിൽ നിന്നും റിപ്പോർട് ചെയ്ത വാർത്ത :
" 685 വയസ്സായ യതിവര്യൻ പോലീസ് കസ്റ്റഡിയിൽ .
കണ്ടാൽ മുപ്പതുവയസ്സുതോന്നും . ലോക്കപ്പിലുണ്ട് . വയസ്സുചോദിച്ചപ്പോൾ 685എന്നു പറഞ്ഞു . …
ഇത് പണ്ഡിറ്റ് രവിശങ്കർ ജന്മശതാബ്ദി വർഷം .
കിഴക്കൻ ബംഗാളിലെ ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ചും മുക്തിബാഹിനി നടത്തുന്ന വിമോചനസമരത്തെ കുറിച്ചും ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് ലോകം അറിഞ്ഞത് അമേരിക്കയിൽ നടന്ന ഒരു …
ദില്ലി-ദാലി ആദരപൂർവം ഈ പോഡ്കാസ്റ്റ് സമർപ്പിക്കുന്നു .
1987 ൽ ഒരു വൈകുന്നേരം അദ്ദേഹം പാടുമ്പോൾ ഒരു കൃഷ്ണമൃഗം വേദിക്കു മുന്നിൽ വന്ന് കാതോർത്തു നിന്നു .
ഇനി ആ സംഗീതം കേൾക്കാൻ അനശ്വരകാലം കാതോർത്തു നിൽക്കും .
ഈ …
ദില്ലി-ദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളേ, നമുക്കറിയാം . ഇസ്രായേലും United Arab Emirates ഉം കഴിഞ്ഞ ദിവസം ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചത്. എഡ്വേഡ് സയ്ദ് പറഞ്ഞതുപോലെ എല്ലാ ഉടമ്പടികളിലും ചതിക്കുഴികളുണ്ടോ ?
ആരാണ് പലസ്തീൻ …
പ്രീയ സുഹൃത്തേ ,
2020 ആഗസ്ത് പതിനഞ്ചിന്റെ ദില്ലി - ദാലിയിലേക്ക് സ്വാഗതം.
1925 ൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായതു മുതൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനം വരെയുള്ള കാലത്തെ ഈ പോഡ്കാസ്റ്റ് തിരിഞ്ഞുനോക്കാൻ ശ്രമിക്കുന്നു. …
ശ്രീലങ്കയിൽ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനകൾ എന്തൊക്കെയാണ് ?
ചൈന കരയിലും കടലിലും പിടി മുറുക്കുന്നുവോ ?
മതദേശീയതയിൽ അടിസ്ഥാനമായ വലതുപക്ഷ വ്യതിയാനം എന്ന ആഗോള പ്രവണതയിൽ ഈ ദ്വീപും ഉൾപ്പെടുന്നുവോ ?
…
ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച ഒരു വൈകുന്നേരമാണ് ഈ ലക്കം ദില്ലി -ദാലി പ്രതിപാദിക്കുന്നത്.
ഒരു ഭാരതിയാർ പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും.
…
ചെകുത്താനെ ചെകുത്താൻ എന്നു വിളിക്കുന്നതാണ് ഏറ്റവും പ്രധാനം
പ്രീയപ്പെട്ട സുഹൃത്തുക്കളേ ,
അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെടുത്തി സാമൂഹ്യനിരീക്ഷകൻ യോഗേന്ദ്ര യാദവ് എഴുതിയ ഒരു ലേഖനവും അതിന് പ്രതാപ് ഭാനു മേത്ത എഴുതിയ …
ഓർമ്മയിലെ ഏറ്റവും നല്ല ചായ ഏതാണെന്ന് ഒഡിയ കവി അഭയകുമാർ പാഠി എന്നോടു ചോദിച്ചു . മറുപടി എത്തിനിന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലാണ് .
നിങ്ങൾക്കും ഒരു പക്ഷേ ഓർമ്മയിലെ ചായ , ചായയേക്കാൾ ഉപരി ഏതെങ്കിലും വ്യക്തിയെ …
അസാധാരണ ബുദ്ധിശാലിയായിരുന്നു
അസാധാരണ സുഹൃത്തായിരുന്നു
മനുഷ്യസ്‌നേഹത്തിലും സേവനസന്നദ്ധതയിലും പഠനത്തിലും ഒന്നാം റാങ്കുകാരനായിരുന്ന സുഹൃത്ത് വിങ്ങ് കമാണ്ടർ D V Sathe യെ സുഹൃത്ത് ഡോക്ടർ സാജു സ്കറിയ സ്മരിക്കുന്നു
ഇന്നത്തെ …
ദിലി ദാലിയുടെ പ്രീയപ്പെട്ട ശ്രോതാവേ ,
1990 ലാണ് കേരളത്തിലെ ആദ്യത്തെ ടെക്നോളജി പാർക് സ്ഥാപിതമായത്. കേരളത്തേയും , തിരുവനന്തപുരത്തെ പ്രത്യേകിച്ചും മാറ്റിത്തീർത്ത ഒരു വലിയ വ്യവസായ സംരംഭം നമുക്ക് നൽകുന്ന പാഠങ്ങളെ കുറിച്ച് …
ഈ ഗാനം ആഗസ്ത് 5 നും മതേതര ഇന്ത്യയ്ക്കും
35 വയസ്സുണ്ടായിരുന്ന പണ്ഡിറ്റ് ജസ്‌രാജ് ഒരു ദിവസം ഭൈരവ് രാഗം അഭ്യസിക്കുകയായിരുന്നു . പെട്ടെന്ന് അദ്ദേഹം കൈകൾ മുകളിലേക്കുയർത്തി 'അള്ളാ' എന്നു വിളിച്ചു . ആധുനിക ഹിന്ദുസ്ഥാനി …
ഇതിഹാസമേ , വിട ! ഇബ്രാഹിം അൽകാസിയ്ക്ക് ഒരു പോഡ്കാസ്റ്റ് ആദരം
ജനനം : 18 October 1925, മരണം : 4 August 2020
ആധുനിക ഇന്ത്യൻ നാടക വേദിയ്ക്ക് ഏറ്റവും …
സ്റ്റാലിനെതിരെ ഒസിപ് മന്ദേൽസ്റ്റം എഴുതിയ കവിത അദ്ദേഹത്തെ സൈബീരിയായിലെ തടങ്കൽ പാളയത്തിലും മരണത്തിലും എത്തിച്ചു . എന്നാൽ ആ കവിത ഇന്നും അനശ്വരമായി തുടരുന്നു . ഓമനയായ കുഞ്ഞായിരുന്ന കാലത്ത് എടുത്ത ഹിറ്റ്ലറുടെ മനോഹരമായ …
ബാലഗംഗാധര തിലകൻ ചരമശതാബ്ദിദിനചിന്തകൾ : August 1, 2020
തിലകന്റെ ഹിന്ദുവിൽ നിന്നും രണ്ടു വ്യത്യസ്ത ഹിന്ദുക്കൾ ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി ഒന്ന് ഗാന്ധി , രണ്ട് സവർക്കർ . ഒരാളുടെ രാമൻ ആത്മത്യാഗങ്ങളുടെ …
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭാസ നയത്തെ വിശകലനം ചെയ്യുകയാണ് ഈ ലക്കം ദില്ലി ദാലി യിൽ പ്രൊഫസ്സർ എം വി നാരായണൻ .
ജനാധിപത്യ ഇന്ത്യ എന്ന ആശയവും പുത്തൻ നയവും യോജിച്ചുപോകുന്നുണ്ടോ എന്ന് അദ്ദേഹം …
ഒട്ടും സന്തോഷകരമല്ലാത്ത ഒരു പോഡ്കാസ്റ്റ് .
കവി പി എൻ ഗോപീകൃഷ്ണൻ അന്തരിച്ച കവി ലൂയിസ് പീറ്ററിനെ അനുസ്മരിക്കുന്നു .
നാം നിഷ്കളങ്കമെന്നു വിചാരിക്കുന്ന 'നമ്മൾ' എന്ന നിർമ്മിതിയിലെ സിമന്റും മണലും നമുക്ക് കാട്ടി തന്ന ഒരാളെ …
സത്യജിത്ത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ മൂന്നാം ഭാഗമാണിത്. റേ യുടെ ശബ്ദലോകത്തെ കുറിച്ച് അവഗാഹത്തോടെ സംസാരിക്കുന്നത് ചലച്ചിത്ര ചരിത്രകാരനായ ശ്രീ ഐ ഷൺമുഖദാസ് ആണ് . സത്യജിത്ത് റേ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് …
അശ്ലീലമാണ് തെറ്റുതിരുത്താൻ തയ്യാറാകാത്ത നമ്മുടെ ധർമ്മസങ്കടങ്ങൾ . വൃത്തികേടാണിത് .
lockdown ഒരു ആഗോള വ്യവസ്ഥാ തകർച്ചയിലേക്ക് വിരൽ ചൂണ്ടിയില്ലേ ? അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിക്കാതെ ഏത് അരക്ഷിതഭാവിയിലേക്കാണ് നാം നമ്മുടെ …
ആധുനിക ഇന്ത്യയിലെ നൃത്തത്തിന്റെ നൂറുകൊല്ലത്തെ ചരിത്രത്തിലേക്ക് ഒരു വിശദ വീക്ഷണമാണ് ഈ ലക്കം ദില്ലി -ദാലി .
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ച അമല ശങ്കറിന്റെ വിയോഗത്തോടെ അസ്തമിച്ച ഒരു കാലഘട്ടത്തെ …
ഗുരുവിന്റെ ദൈവദശകം ജീവിതത്തിലേക്ക് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. അവയിൽ രണ്ടെണ്ണമാണ് ഈ ലക്കം ദില്ലി -ദാലി യിൽ. 25 വർഷങ്ങൾക്കു മുൻപ് രാംപൂരിൽ കൂടെ തീവണ്ടിയിൽ കയറിയ ഒരു അവധൂതൻ എന്നോട് പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരുപാടു …
ജൂലായ് 22
ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ
ചെറിയ കാറ്റിലും ഓരോ കൊടിയും പറഞ്ഞുകൊണ്ടിരിക്കും ഞാൻ പ്രവാചകന്റെ കൊടി , ഞാൻ പാണ്ഡവന്റെ കൊടി , ഞാൻ കോളമ്പസിന്റെ കപ്പൽക്കൊടി, ഞാൻ രാഷ്ട്രത്തിന്റെ കൊടി എന്നൊക്കെ ...
…
കേരളത്തിലെ സ്വർണക്കടത്തു വിവാദം ദില്ലി -ദാലിയിലേക്ക് മുൻപ് കടന്നുവന്നത് എം ടി വാസുദേവൻ നായരുടെ പിറന്നാളിന്റെ അന്ന് അറബിപ്പൊന്നിന്റെ സ്മരണയുമായാണ്. ഇന്ന് 'സ്വർണത്തിൽ ഒരു അഭിജാത' എന്ന ലോകപ്രശസ്തമായ ഒരു ചിത്രമാണ് …
ഇതു ഒരു വിഭാഗം മലയാളികൾക്ക് രാമായണമാസം . ആധുനിക മലയാളകവികളിൽ എഴുത്തച്ഛനും അദ്ധ്യാത്മരാമായണവും വലിയ സ്വാധീനം ചെലുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഇന്ന് ദില്ലി -ദാലിയെ സമൃദ്ധമാക്കുന്നത്.
ഈ വിഷയത്തിൽ അഞ്ചുപേരുടെ ഓരോ …
കൂടെയുണ്ടായിരുന്ന എല്ലാവരും നാരായണഗുരുവിന്റെ കാൽ തൊട്ടുവന്ദിച്ചു. ബാലനായിരുന്ന നടരാജൻ കൂട്ടാക്കിയില്ല പാദനമസ്കാരത്തിന്. ഇതു കണ്ട ഗുരു പറഞ്ഞു : " ഡോക്ടറുടെ (ഡോ .പൽപ്പു ) മകനല്ലേ , ആരേയും കുമ്പിടാൻ ഇഷ്ടമല്ല "
പിൽക്കാലത്ത് …
ജൂലായ് 15 . ഇംഗ്ലീഷ് കലണ്ടർ പ്രകാരം എം ടി യുടെ പിറന്നാളാണ് ഇന്ന് . ഇന്നത്തെ ദില്ലി -ദാലി വലിയ എഴുത്തുകാരനുള്ള പിറന്നാൾ ഉപഹാരം . കേരളം ഒരു സ്വർണക്കള്ളക്കടത്തിന്റെ വിവാദത്തിൽ നിൽക്കുമ്പോൾ ഒരു എം ടി അനുഭവത്തിലേക്ക് …
അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കോടതിവിധി മുഴുവൻ വായിച്ച് ഗൃഹപാഠം ചെയ്തതിനു ശേഷം നൽകിയ അഭിമുഖം. എന്താണ് കോടതി പറഞ്ഞത് , പറയാഞ്ഞത് . എന്തായിരുന്നു ഭക്തനായിരുന്ന സൗന്ദരരാജന്റെ പരാതി ?എന്തായിരുന്നു ഇന്ത്യ സ്വാതന്ത്രമായതിനു …
ഈ ലക്കം ദില്ലി -ദാലി ഒരു ഗാനത്തോടൊപ്പം എത്തുന്നു .
നമുക്കറിയാം കൊടുങ്ങല്ലൂർകാരനായ പി ഭാസ്കരൻ എഴുതിയ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിത സി .പി . രാമസ്വാമി അയ്യർ 1946 ൽ തിരുവിതാംകൂറിൽ നിരോധിച്ച കാര്യം. അന്ന് ഭാസ്കരന് 22 …
ഇന്ത്യാ -ചൈനാ തർക്കങ്ങളുടെ ചരിത്ര പശ്ചാത്തലം ആഴത്തിൽ പരിശോധിക്കുന്ന ഒരു പോഡ്കാസ്റ്റ് .
നെഹ്‌റുവിലെ സ്വപ്നജീവിയ്ക്ക് തെറ്റിയതെവിടെ ? മോദിയും അതേ തെറ്റ് ആവർത്തിക്കുന്നുവോ ? എത്രയാണ് ഇന്ത്യയുടെ സുരക്ഷാഭൂപ്രദേശവ്യാപ്തി ? …
ലോകാവസാനം വരെ പുടിൻ ഭരിക്കുമോ ? അദ്ദേഹം അങ്ങനെ ആഗ്രഹിക്കുന്നുവോ ? റഷ്യയിൽ അധികാരകേന്ദ്രീകരണം ഒരു ശീലമോ ? എന്താണ് ആ രാജ്യത്തിന്റെ രഹസ്യാത്മകത ? ഇന്ത്യാ -റഷ്യ ബന്ധം സമകാലത്തിൽ ?
ബിനോയ് വിശ്വം എംപി സംസാരിക്കുന്നു
ഡോക്ടർ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസ്സിലാകും എങ്ങനെയാണ് പുരുഷന്മാർ എഴുതിയ ചരിത്രം സ്ത്രീകൾ വാമൊഴിയാൽ റദ്ദാക്കുന്നത് എന്ന് . ഓർമ്മകൾ മരിക്കുന്നില്ല . ഡോ . ഷംഷാദ് ഹുസൈൻ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ മലയാളം …
പ്രീയ സുഹൃത്തേ ,
വലിയ സന്തോഷത്തോടെയാണ് ഈ പോഡ്കാസ്റ്റ് ഞാൻ താങ്കളിലേക്ക് എത്തിക്കുന്നത് .
പ്രൊഫസ്സർ കെ പി ശങ്കരൻ ( ഡൽഹിയിലെ St Stephen's കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ആയിരുന്നു ) വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ …
അതിമനോഹരമായി സംസാരിക്കുന്നു ഈ നർത്തകി . എന്തുകൊണ്ട് ബാലസരസ്വതിയും ചന്ദ്രലേഖയും തന്റെ ഇഷ്ടപ്പെട്ട നർത്തകർ ആണ് എന്നതിനെ കുറിച്ച് .
ഒരേ നൃത്തഭാഷ പഠിച്ചിട്ട് തികച്ചും വേറിട്ട നൃത്തനിമിഷങ്ങളിൽ ജീവിച്ചവർ. പരിശ്രമികളായിരുന്ന …
റേഡിയോ കേൾക്കുന്നെങ്കിൽ
ബോസിന്റേയും ടെസ്‌ലയുടെയും കഠിന ഏകാന്തതകൾ അറിഞ്ഞിരിക്കണം.
മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും …
തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ശൂന്യതയുടെ മേൽ മനുഷ്യൻ ഉണ്ടാക്കിയ പാലം ? രണ്ട് പൂജ്യങ്ങളും അവയ്ക്കിടയിലെ ദുർഗ്രഹത്രികോണവും ? ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ ?
കാൽനൂറ്റാണ്ടു മുൻപ് കെ ജി ശങ്കരപ്പിള്ള എഴുതിയ …
ആർ ഉണ്ണി നടത്തുന്ന നവതി പോഡ്കാസ്റ്റ്
വിജയൻ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇന്ന് തൊണ്ണൂറു വയസ്സ് . നാലുപതിറ്റാണ്ടിലേറെ പ്രായവ്യത്യാസത്തിൽ ആർ . ഉണ്ണി.
ഉണ്ണി സംസാരിക്കുന്നു , വിജയനെ ആദ്യം കണ്ടപ്പോൾ ആനന്ദമന്ദിരത്തിൽ നിന്നും …
അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന സുരേഷ് കുറുപ്പ് ഒരു അഭിമുഖസംഭാഷണത്തിൽ ഇനി പറയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു:
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യവും …
നീർ നിലങ്ങളിൻ അടിമയാര് ഉടമയാര് ?
നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് ?
കേരളത്തിലെ യുവജനങ്ങൾ അടുത്തകാലത്ത് ഏറ്റെടുത്ത കരുത്തിന്റെ RAP .
ഹിരൺ വേടൻ ദില്ലി -ദാലിയോട് പറയുന്നു ഭയത്തിനെതിരെ നന്മയുടെ കൊടി ഉയർത്തേണ്ട സമയമാണിതെന്ന് …
ലൈബ്രറിയേക്കാൾ വലുതായ ലൈബ്രേറിയൻ
വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്ന് ഗവേഷകരെ വെളിച്ചത്തിന്റെ വേദികളിലേക്ക് ആനയിച്ച വി .വേലപ്പൻ നായർ
പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിന്റെ അവതാരികയിൽ തുല്യ …
കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ
പ്രശസ്ത വാസ്തുകാരൻ (Architect ) ഡോ . ബെന്നി കുര്യാക്കോസ് സംസാരിക്കുന്നു .
മഹാമാരികൾ ഇതിനുമുൻപും വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ടോ ?, ലോകനഗരങ്ങളും , ഗ്രാമങ്ങളും , ഓഫിസുകളും , …
ചിന്താവിഷ്ടയായ സീതയെ കുറിച്ച് ഒരു പോഡ്കാസ്റ്റ്
സച്ചിദാനന്ദൻ സംസാരിക്കുന്നു
എവിടെയാണ് ആശാന്റെ സീതയുടെ വേരുകൾ ? വാത്മീകിരാമായണത്തിലോ അതോ ശ്രീ നാരായണഗുരുവിലോ ? രാമനിലെ വൈരുദ്ധ്യങ്ങൾ , സീതയിലെ ഗൗരിയും കാളിയും , രാമനിലെ …
1924 ലും 1928 ലുമാണ് ടാഗോർ ചൈന സന്ദർശിച്ചത് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നുവയസ്സുള്ളപ്പോൾ യുവവിപ്ലവകാരികൾ കവിയുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തി. ഇന്ത്യയും ചൈനയും കിഴക്കൻ ലോകവും ഒരു സംസ്കാരമാണെന്നും …
2020 ലോകസംഗീതദിനം
ഒരു പുരാതന തമിഴ് ഈണത്തിൽ കാരൈക്കുറിച്ചി പി അരുണാചലം തീർത്ത അഭൗമ സംഗീതം
പഥേർ പാഞ്ചാലിയുടെ പ്രശസ്തിയുടെ ആദ്യകാലങ്ങൾ അന്വേഷിക്കുന്നു .
ബംഗാളിന്റെ ഗ്രാമീണ -നഗരയിടങ്ങൾ റേ യിൽ എങ്ങനെ ?
ബംഗാളി മധ്യവർഗത്തിന്റെ ആവിർഭാവവും പഥേർ പാഞ്ചാലിയും .
Modernity Vs Modernism സത്യജിത് റേ യിൽ
സത്യജിത് റേ …
ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും
വിശ്രുത കാർട്ടൂണിസ്ററ് ഡേവിഡ് ലോ 1954 ൽ ചെയ്ത ഒരു കാർട്ടൂണിൽ വി കെ കൃഷ്ണമേനോനും മാവോ സെ ദുങ്ങും ഒരുമിച്ചു വന്നു . ഇന്നത്തെ ഇന്ത്യാ -ചൈനാ തർക്കവേളയിൽ ഒരു അമേരിക്ക -ചൈനാ തർക്കത്തിൽ …
പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവി മീരയുടെ ഒരു ഭജൻ ആണ് ഈ പോഡ്‌കാസ്റ്റിന്റെ പ്രതിപാദ്യകേന്ദ്രം .
ശോഭ ഗുർത്തു അസാമാന്യമായി പാടിക്കൊണ്ടിരുന്ന മനോഹര ഗാനം . ഈ പാട്ട് ഉയർത്തുന്ന ചിന്തകൾ വിവിധ വിതാനങ്ങളിലാണ് കേൾവിക്കാരനിൽ …
പ്രമുഖ നിരൂപകനും അധ്യാപകനുമായ ഇ പി രാജഗോപാലൻ മാഷ് കാസർകോട്ടെ നീലേശ്വരത്തിരുന്ന് ദില്ലി -ദാലിയോട് രസകരമായ ഒരു ചോദ്യത്തിന് മറുപടി പറയുകയാണ് ....
എന്താണ് തെക്കൻ കേരളം വടക്കൻ കേരളത്തിലെ മലയാളിക്ക്....
പ്രധാനമായും അദ്ദേഹം …
ജോർജ് ഫ്ലോയിഡിനെ മാത്രം അമേരിക്കയിലെ ഇന്ത്യാക്കാർ ഓർത്താൽ പോരാ , സുരേഷ് റായ് പട്ടേലിനെയും ഓർക്കണം ...കറുത്തവനാണ് എന്ന് കരുതി വെള്ളക്കാരൻ പോലീസ് കഴുത്തൊടിച്ച് , എഴുന്നേൽക്കാൻ വയ്യാതെ ജീവിക്കുന്ന ഇന്ത്യാക്കാരൻ. …
വൈകുന്നേരം സിംലനഗരത്തിലെ വഴിയരികുബെഞ്ചിൽ ഇരിക്കുമ്പോൾ തോന്നും ഏതോ കുഞ്ചാക്കോ സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ സെറ്റിൽ ഇരിക്കുകയാണെന്ന്. ബെന്റിക് പ്രഭുവായി പ്രേം നസീർ ഇപ്പോൾ കുതിരപ്പുറത്തു വരുമെന്നു തോന്നും. അതിനരികെയുള്ള …
സോക്രട്ടീസ് പ്ലേറ്റോയെ എങ്ങനെ പഠിപ്പിച്ചു ? സോക്രട്ടീസ് സംസാരിക്കുക മാത്രമേ ചെയ്തുള്ളു . വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ കുറിച്ച് നാം സംസാരിക്കുന്നു . അദ്ധ്യാപകൻ സോക്രട്ടീസ് ആത്മഹത്യ ചെയ്യുന്നതാണ് ശിഷ്യൻ പ്ലേറ്റോ കണ്ടത് .
ഇന്ന് MF ഹുസൈൻ ചരമദിനം .
ആ കലാജീവിതം എന്താണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ?
ചിത്രകാരനും ശിൽപിയും കലാസംഘാടകനുമായ റിയാസ് കോമു പറയുന്നു , യൂറോപ്യൻ നിറം പടർന്നുകിടന്നിരുന്ന ഇന്ത്യൻ ചിത്രകലാകാലത്തിൽ കാളിദാസനേയും …
ഇന്ത്യയുടെ സായുധസന്നാഹത്തെയും പ്രതിരോധകാര്യങ്ങളേയും പതിറ്റാണ്ടുകളായി സൂക്ഷ്മമായി പഠിച്ചു വരുന്ന മുതിർന്ന പത്രപ്രവർത്തകൻ ആർ . പ്രസന്നനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖ സംഭാഷണമാണ് ഇന്നത്തെ പോഡ്കാസ്റ്റ്.
പ്രധാനമായും …
മലപ്പുറം മാനിഫെസ്റ്റോ : എന്റെ മലപ്പുറം
വി മുസഫർ അഹമ്മദ്
ഒരു മനേക ഗാന്ധി പറയുന്നതു കേൾക്കുമ്പോൾ വാടേണ്ടവരല്ല 1921 നെ അഭിമുഖീകരിച്ച മലപ്പുറം എന്ന് അഗാധ ചരിത്രസ്പർശിയായ പോഡ്‌കാസ്റ്റിൽ മുസഫർ അഹമ്മദ് പറയുന്നു . 54 കൊല്ലങ്ങൾ …
കോഴിക്കോട് സർവ്വകലാശാലയിലെ Multi Media Research Center ഡയറക്ടർ ആയ ദാമോദർ പ്രസാദുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണിത് .
ആദ്യ ഭാഗത്തിൽ അദ്ദേഹം …
പണ്ട് ധർമ്മപുത്രർ പറഞ്ഞ ഒരു നുണയെക്കുറിച്ചു നമുക്കറിയാം . മഹാഗുരുവായ , അജയ്യനായ , ദ്രോണരെ വീഴ്ത്താൻ ആനയെ കൊന്ന് നുണ പറഞ്ഞ കഥ.
നുണ-ക്കുഴി എന്ന വാരിക്കുഴിയിലാണ് ആനയെ പണ്ടേ നാം വീഴ്ത്തിയത്. കേരളത്തിലെ അവസാനത്തെ …
മാറുന്ന നമ്മുടെ ക്ലാസ്സ് മുറികൾ എന്ന പരമ്പരയിൽ
ദാമോദർ പ്രസാദ് സംസാരിക്കുന്നു : ഒന്നാം ഭാഗം
Damodar Prasad is Director, Multi-Media Research Center, …
ഞാൻ കുമാരനാശാൻ ആകുമ്പോൾ
അഭിനയാനുഭവം
കെ പി കുമാരൻ സംവിധാനം ചെയ്ത കുമാരൻ ആശാന്റെ ജീവചരിത്ര ചലച്ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാനായി അഭിനയിച്ചത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് . കവിയും …
കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അഭിമാനിക്കുകയോ അപമാനിക്കുകയോ അല്ലെങ്കിൽ ഇടനില സ്വീകരിക്കുകയോ ചെയ്യുന്നവർ ഇന്ത്യൻ ഹൃദയഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്നതുകൂടി സൂക്ഷ്മമായി അറിഞ്ഞിരിക്കണം . ഉത്തർ പ്രദേശ് , …
എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം : ഡോ . പി കെ രാജശേഖരൻ
വൈവിദ്ധ്യാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു ജീവിതത്തെ മുപ്പതുകൊല്ലത്തെ മാതൃഭൂമിയിലെ പരിചയത്തിന്റെയും സ്നേഹാദരങ്ങളുടേയും വെളിച്ചത്തിൽ രാജശേഖരൻ നോക്കിക്കാണുന്നു.
…
ഒരു തീവണ്ടിയാപ്പീസിൽ അമ്മയുടെ മൃതദേഹത്തിൽ ഒന്നുമറിയാതെ അമ്മയെ തെരയുന്ന കുഞ്ഞിന്റെ ദൃശ്യം മറ്റൊരു ടി വി സീരിയൽ കാണുന്ന ലാഘവത്തിൽ കാണാൻ കഴിയുന്ന മരവിപ്പിലേക്ക് വീണ മധ്യവർഗ്ഗമാണ് നാം. രാഷ്ട്രമീമാംസ പ്രൊഫസറായ സഞ്ജിബ് ബറുവ …
നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ
ലോകമാകമാനം നടക്കുന്ന ഒരു ചർച്ചയിലേക്കാണ് ദില്ലി -ദാലി ഇന്ന് കടക്കുന്നത്. ഈ സംവാദ പരമ്പരയിലെ ആദ്യലക്കത്തിൽ സംസാരിക്കുന്നത് പ്രൊഫസ്സർ സുമംഗല ദാമോദരനാണ് .
ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിൽ …
ഞാനിട്ട വഴക്കുകൾ സിവിക് ചന്ദ്രൻ സംസാരിക്കുന്നു
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛനുമായി ഇട്ട ഒരു വഴക്ക് ...പിന്നാലെ ജീവിതത്തിൽ ഇടേണ്ടി വന്ന ഒട്ടനവധി വഴക്കുകൾ സിവിക് ചന്ദ്രൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു ഈ പോഡ്‌കാസ്റ്റിൽ.
…
നിഴലിഴകളുടെ അഴക്
ഴ: ഒരക്ഷരവും മലയാളഭാഷയും
എഴുത്തച്ഛൻ എന്ന പേരിൽ ഉണ്ടെങ്കിലും ഹരിനാമകീർത്തനം എഴുതിയപ്പോൾ അദ്ദേഹം ഉപേക്ഷിച്ച അക്ഷരം . രണ്ടാമൂഴക്കാരൻ 'ഴ '. പക്ഷേ എഴുതണമെങ്കിലും വഴുതണമെങ്കിലും മഴ എന്നു പറയണമെങ്കിലും …
ഒരു പാദസരത്തിന്റെ രസയാത്ര
ഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു
അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം …
തെളിവാർന്ന ഒരു ജീവിതം വെളിവായത്
രാഘവൻ തിരുമുൽപാട് ജന്മശതാബ്ദി ആദരപതിപ്പ്
നാം ഓരോരുത്തരും ആദരപൂർവം ഹൃദയത്തോടു ചേർക്കേണ്ട അസാധാരണ ജീവിതമായിരുന്നു പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. കടൽ പോലെ അപാരമായ പാണ്ഡിത്യവും കടൽ …
"കാൽപ്പാന്തകാർമേഘനാഥൻ ചുഴറ്റുന്ന
ഖഡ്ഗത്തിൽ നിന്നും തെറിച്ച തീഗോളമായ്
കൽപ്പനയും കൊണ്ടു സ്വർഗത്തിൽ നിന്നുടൻ
യുദ്ധരംഗത്തേക്കു പാഞ്ഞു മിനർവയും"
കോവിഡ് അടച്ചിരുപ്പു കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് ഇറങ്ങിയത് ഹോമർ എന്ന …
മലയാളി എന്ന നിലയിൽ അഭിമാനിക്കുവാൻ പല കാരണങ്ങൾ ഉണ്ടെങ്കിൽ അവയിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് മനോജ് കുറൂർ ഇന്ന് ഈ മലയാളം പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത്.
കേരളം എന്ന സാംസ്കാരികസത്തയിലെ ഒരു ദീപഗോപുരം , ഈ സമൂഹത്തിന്റെ …
കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ?
Center for European Reforms തലവൻ Charles Grant എഴുതിയ പ്രസക്തമായ ലേഖനത്തിന്റെ മലയാളരൂപം
സ്വയം പര്യാപ്തതാ വാദങ്ങളിലെ അപായസൂചനകൾ, രാജ്യങ്ങളിലെ …
മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ
തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് …
"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട "
തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് .
സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ്
പ്രസംഗശേഷം അദ്ദേഹത്തിന് …
മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട ഗാനങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളയാളാണ് രവി മേനോൻ . ദില്ലി ദാലി രണ്ടു ചോദ്യങ്ങളാണ് രവിയോട് ചോദിക്കുന്നത് .
ഒന്ന് : എല്ലാ ജനാലകളും തുറന്നിട്ട ഒരു വീടാണോ രവിയുടെ പാട്ടുവീട് …
കോവിഡ് 19 അകാലത്തിൽ ഈ ചരിത്രകാരനെ നമുക്കിടയിൽ നിന്നും കൊണ്ടുപോകുമ്പോൾ ഇന്ത്യൻ ഗവേഷണ രംഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത് . മലയാളികളായ നമുക്ക് ദു :ഖിക്കുവാൻ കൂടുതൽ കാരണമുണ്ട് .
യുറേഷ്യൻ ചരിത്രത്തിലും ലോകവ്യവസായവൽക്കരണ …
ഒറ്റ ചോദ്യമാണ് കവിയോട് ചോദിച്ചത് : കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ?
മലയാളികളുടെ പ്രിയങ്കരകവികളിൽ ഒരാളായ റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക …
കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ?
ആശങ്കകൾ നിരവധി
സമഗ്രമായ വിശകലനം .
ഡൽഹി മലയാളികൾ , ഡൽഹിയെ സ്നേഹിക്കുന്ന മലയാളികൾ , കേരളം എന്ന് അഭിമാനിക്കുന്ന മലയാളികൾ , ചോദ്യം ചെയ്യുന്ന മലയാളികൾ , ഏതു വൻ നഗരത്തിൽ …
ടാഗോർ തോണിയിൽ നിന്നുമിറങ്ങി വയൽ വരമ്പത്തുകൂടി നടക്കുകയായിരുന്നു 1900 ലെ ആഷാഢമാസത്തിൽ . ആദ്യമഴ പെയ്യാൻ തയ്യാറായി നിന്നപ്പോഴാണ് ആ പെൺകുട്ടി കുടിലിൽ നിന്നും പുറത്തു വന്നത് ...അങ്ങനെ രബീന്ദ്രസംഗീതത്തിലെ എക്കാലത്തെയും നല്ല …
എന്താണ് കുട്ടികൾക്ക് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്.
എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ ചരിത്ര …
ലോകത്തിന് മരണം ഇന്ന് അയൽപ്പക്കം പോലെ പരിചിതം . എന്നാൽ ഒരു പാർക്കിൻസൺസ് രോഗി പറഞ്ഞതു കേൾക്കൂ . അദ്ദേഹം പറയുന്നത് നാം ഇന്നനുഭവിക്കുന്നത് അദ്ദേഹം 12 വർഷങ്ങളായി അനുഭവിക്കുന്നതാണ് ..അനിശ്ചിതത്വം നൽകുന്ന രഹസ്യലോകങ്ങൾ ...
…
കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം
ഇന്ത്യൻ കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി …
അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം …
സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ
" ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം,
വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും …
ദില്ലി-ദാലി യുടെ ഈ ലക്കം ഒരു അഭിമുഖ സംഭാഷണമാണ്. ഹൈദരാബാദിലെ EFLU യിൽ പ്രൊഫസറും Educational Multimedia Research Centre മേധാവിയുമായ Dr ടി ടി …
തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്
എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India …
കളിവിളക്ക് തെളിയാത്ത ഒരു കാലം ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം …
യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു .
1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ …
ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ …
ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം .
നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം ..
…
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും
ഇന്ന് മലയാളം കലണ്ടർ പ്രകാരം മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ …
കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട …
അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും'
…
ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം
ഇന്ന് 22 April
150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം .
പ്രധാനമായും നാലു ചോദ്യങ്ങൾ
1 . ആരാണ് …
ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ
കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ
ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ …
എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു .
ഇരുപതു വർഷമായി ഒരു …
ഒരു രോഗവും ലോകസമ്പദ് രംഗവും
The Economic Times പത്രത്തിൽ Opinion Editor ഉം ഇന്ത്യയിലെ ഏറ്റവും മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകരിൽ ഒരാളുമായ ശ്രീ TK അരുൺ വളരെ വിശദവും സമഗ്രവുമായി സംസാരിക്കുന്നു .
സമഗ്രമായ സംഭാഷണം …
രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു : ഒബാമ
ഒരർത്ഥത്തിൽ കൊറോണ മഹാമാരി എന്താണ് യാഥാർഥ്യം എന്ന് നമ്മെ പഠിപ്പിച്ചു . നല്ല സർക്കാർ പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . ശാസ്ത്രം പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . …
കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി ?
ഇന്ന് ദില്ലി ദാലിയിൽ അതേക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നത് Kerala Institute of Local Administration ന്റെ Director Dr ജോയ് ഇളമൺ ആണ് .
പ്രധാനമായും ചോദ്യങ്ങൾക്കാണ് അദ്ദേഹം …
UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്.
വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന, എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ …
ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ?
നടർന്നു തളർന്ന ഒരു മനുഷ്യൻ ഏകാകിയായ വൃക്ഷത്തോട് ദൈവത്തെ കുറിച്ച് പറയാൻ അഭ്യർത്ഥിച്ചപ്പോൾ ആ മരം പെട്ടെന്ന് പൂത്തുലഞ്ഞു ...
പ്രൊഫസ്സർ സുനിൽ പി ഇളയിടം ആർദ്രമായി സംസാരിക്കുന്നു
ദു:ഖവെള്ളിയിലെ ദില്ലി-ദാലി
കുരിശേശുവിലേശുമോ ?
കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു ..
കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല
നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ …
വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ്
ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു ..
ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ …
ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി
തുർക്കിയിലെ ഏകാധിപത്യത്തിനെതിരെ പാട്ടുപാടാനുള്ള അവകാശത്തിനു വേണ്ടി 288 ദിവസത്തെ നിരാഹാര സമരത്തിനുശേഷം വിട വാങ്ങിയ ഗായികയ്ക്ക് ഉള്ള പുഷ്പചക്രമാണ് ഈ പോഡ്കാസ്റ്റ് .
ലാഹോർ …
Dr KP Kannan, economist and Chairman, The Laurie Baker Centre for Habitat Studies talks about the health policies in the world vis-a-vis the Corona …
1940 ലെ ഒരു തിരുവനന്തപുരം ദിവസം
സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ …
ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും
കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ …
പിന്നോട്ടെണ്ണുമ്പോൾ
ശസ്ത്രക്രിയ യ്ക്കു മുന്നേ മയങ്ങാനുള്ള കുത്തിവെപ്പ് ഏറ്റിട്ടുണ്ടോ ? മുപ്പതിനായിരം പേരെ മയക്കിയ ഒരു ഡോക്ടറുടെ അനുഭവപുസ്തകം ....കൂടെ രമണ മഹർഷിയുടെ ശരീര നിരാസവും.
ഒരു പുസ്തകം വായിച്ചതിന്റെ ഓർമ്മയാണിത്
മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത്
കൊറോണ മൂലം വീടുള്ളവരെല്ലാം വീട്ടുതടങ്കലിലായ ഈ വേളയിൽ കേൾക്കാൻ ഒരു കത്ത് . 1962 മുതൽ 27 കൊല്ലങ്ങൾ ജയിലിൽ കിടന്ന നെൽസൺ മണ്ടേല 1969 ൽ രണ്ടാം ക്‌ളാസ്സിലും മൂന്നാം ക്‌ളാസ്സിലും …
പ്രീയ സുഹൃത്തേ ,
ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് …
Asterix : സൃഷ്ടാവിന് ആദരാഞ്ജലി
ഇ പി ഉണ്ണിയുമായി അഭിമുഖം
മലയാളിയിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു Asterix ഉണ്ടെന്നാണ് പ്രശസ്ത കാർട്ടൂണിസ്റ് ഉണ്ണി പറയുന്നത് .
Asterix ന് രൂപകൽപന ചെയ്ത കലാകാരൻ Albert Uderzo യ്ക്ക് …
നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ
ഇന്നത്തെ ദില്ലി രാത്രി Dilli Dali Special Edition
ദില്ലിയിൽ കിളികളുടെ അട്ടിമറി
മനുഷ്യർ പിൻവാങ്ങിയപ്പോൾ ദില്ലിയിൽ അധികാരം തിരിച്ചു പിടിച്ച പക്ഷികൾ ..ഒരു ശബ്ദചിത്രം
ദില്ലിയിലെ ഒരു ബാൽക്കണി കാഴ്ച
കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം
അൻസാരി എന്ന റിക്ഷാക്കാരൻ എന്നെ കഴിഞ്ഞ ദിവസം അതിശയിപ്പിച്ചതിൻറെ അനുഭവവിവരണമാണിത്
ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്. പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. …
കൊറോണ : ഇറ്റലിയും കേരളവും
പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു യൂറോപ്യൻ പര്യടനത്തിനിടയിലാണ് കുര്യച്ചനേയും ജെയ്‌സിയെയും ഇറ്റലിയിൽ വെച്ചു പരിചയപ്പെട്ടത് . സ്നേഹനിധികളായ അവരുടെ വീട്ടിൽ ഞാൻ താമസിച്ചു. 22 കൊല്ലങ്ങളായി നേഴ്സ് ആയ …
1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ് പനി
ഇത് 2020 . കൊറോണാ വൈറസ് ബാധിച്ച് ലോകം പനിക്കിടക്കയിൽ വിറങ്ങലിച്ചു കിടക്കുമ്പോൾ 1918 ൽ സ്പാനിഷ് ജ്വരം ബാധിച്ച് സബർമതിയിലെ ആശ്രമത്തിൽ കിടന്ന ഗാന്ധിയെ എന്തിന് തിരിഞ്ഞുനോക്കണം ? …
കടലും കൊറോണയും നാവികനായ കവിയും
പസഫിക് സമുദ്രത്തിൽ നിന്നും ടി ജി നിരഞ്ജൻ സംസാരിക്കുന്നു
അംഗോളയിൽ നിന്നും ലോഡ് ചെയ്ത രണ്ടുലക്ഷത്തിയെൺപതിനായിരം ടൺ എണ്ണയുമായി കൊറോണയുടെ കാലത്ത് വൻകരകളിൽ അടുക്കാനാവാതെ കടലിൽ ...അതിൽ മലയാളകവി …
നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ്
ജസ്റ്റിസ് ഗൊഗോയ്ക്ക് 'No' എന്നു പറയാൻ കഴിയേണ്ടതായിരുന്നു. പറഞ്ഞിരുന്നുവെങ്കിൽ കുതിരപ്പുറത്ത് ആടയാഭരണങ്ങൾ അണിഞ്ഞു അടുത്തു വന്ന് ഞെളിഞ്ഞുനിന്ന ചക്രവർത്തി തല താഴ്ത്തി തിരികെ …
കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. …
മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ.
വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് .
"ജലാശയങ്ങളുടെ ഓരം …
ഇതിലുമേറെ ലളിതമായെങ്ങനെ ?
ഭൂഗോളത്തെ വലം വെയ്ക്കുന്ന ഒരു പക്ഷി
സ്വർഗത്തിൽ നിന്നും വിരുന്നു വരുന്ന Arctic Tern . ഇത്രയധികം ഊർജ്ജം ഉള്ള മറ്റൊരു ജീവി ഇല്ല . ഭാരം നൂറു ഗ്രാം . ഒരായുസ്സിൽ ഭൂമിയെ രണ്ടുപ്രാവശ്യം വലം വെയ്ക്കുന്ന …
നാം കാണുമ്പോൾ നാം കാണാത്തത്
Dilli Dali Podcast in Malayalam
കാഴ്ചയില്ലാത്ത കേശവ് ചൗധരി എൻ്റെ ഹോളി ഉത്സവ നിറബോധത്തെ വെല്ലുവിളിച്ച അനുഭവ കഥ
10 March 2020
ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ
ഏ കെ ചെട്ടിയാർ 1930 കളുടെ അവസാനം ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് ഒരുഡോക്യുമെന്ററി സിനിമ എടുക്കാൻ തീരുമാനിച്ചു. അസാമാന്യമായ ഒരു ത്യാഗത്തിൻ്റെ കഥ. ലോകം മുഴുവൻ സഞ്ചരിച്ച് അൻപതിനായിരം …
ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും
Dilli Dali, Podcast in Malayalam : 04 March 2020
ഒരു ഓട്ടോറിക്ഷയാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്.
സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ
" എന്നെ പോലെ സംസാരിച്ച് മരിക്കുന്നതാണ് നിങ്ങളെ പോലെ സംസാരിച്ചു ജീവിക്കുന്നതിലും നല്ലത്"
സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ ആണ് ഇന്നത്തെ ദില്ലി -ദാലിയിൽ
വധശിക്ഷയ്ക്കു വിധേയനായി വിഷം കഴിച്ചു …
ദില്ലി ദാലിയിൽ ഈ ആഴ്ചത്തെ എഡിറ്റോറിയൽ
(Here comes the Corona-virus Pandemic)
'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി'
New York Times എഴുതുന്നു :
തരംതാണ ദേശീയതാവാദങ്ങളും , വൃത്തികെട്ട വാണിജ്യ യുദ്ധങ്ങളും , പരസ്പര …
ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും
ഇന്ദ്രജിത്ത് എന്നോടു പറഞ്ഞു ഈ കലാപം കാണുമ്പോൾ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത് വാളോങ്ങിയ കൈകൾ അല്ല വീണയുമായി ഗുരു നാനാക്കിൻ്റെ കൂടെ നടന്ന ഭായി മർദാനയെ ആണ് ...നാനാക് ദേവൻ്റെ മുസ്‌ലീം …
1968 മുതൽ 2020 വരെ ഇന്ത്യ സഞ്ചരിച്ച ദൂരം
ദില്ലി ദാലി 27 ഫെബ്രുവരി 2020
1968 ൽ ബീറ്റിൽസ് ' ഹരേ രാമാ ഹരേ കൃഷ്ണ ' പാടി. ഇപ്പോൾ Pink Floyd ലെ മുതിർന്ന ഗായകൻ ദില്ലിയിലെ യുവ-സമരകവി അമീർ അസീസിൻ്റെ 'ഞങ്ങൾ എല്ലാം ഓർത്തിരിക്കും ' …
മദൻ യാദവും ഒരു ഫോട്ടോയും
2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ
ഞാൻ മദൻ യാദവിനെ 1996 ൽ കാണുമ്പോൾ അയാൾക്ക് 90 വയസ്സുണ്ടായിരുന്നു . അയാൾ ഒരു കഥ പറഞ്ഞു ...ഒരു ഹിന്ദു -മുസ്‌ലിം മൈത്രിയുടെ അനുഭവ കഥ . ഈ രാത്രി ദില്ലിയ്ക്ക് …
ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ
1959 ഡിസംബറിലാണ് ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അന്ന് പണ്ഡിറ്റ് നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയും വി കെ …
This podcast is on the debate on the food habits of the Harappan civilisation
ഡൽഹിയിലെ National Museum ൽ നടക്കുന്ന ഹാരപ്പൻ കാല ഭഷ്യമേള ഒരു ചർച്ച തുടങ്ങിവെച്ചിരിക്കുന്നു . ആദ്യം പ്രസിദ്ധീകരിച്ച ഭക്ഷണ പട്ടികയിൽ മത്സ്യ …
Jabeda Begum and 'The Outsider' : A Podcast in Dilli Dali
The plight of Jabeda Begum alias Jabeda Khatun, a resident of Guwahari village, Baksa district, Assam, reported by this newspaper on Wednesday, shines the …
This episode of Dilli-Dali is a reflection on a beautiful poem in Malayalam titled 'Cycle' by Rafeeq Ahmed.
Language : Malayalam
Duration: 6 minutes
Story of a dog, Payal, in Punjab during the partition of India
A reflection on a music session held in Delhi on 14 February 2020 by Ustad Wazifuddin Dagar
A podcast in Malayalam on the recent debate on Pt Nehru and Sardar Patel based on the newly published biography of VP Menon by Narayani Basu
A reflection on the evolution of the concept of walls in urban communities. This is a podcast in Malayalam.
Are you the creator of this podcast?
and pick the featured episodes for your show.
Connect with listeners
Podcasters use the RadioPublic listener relationship platform to build lasting connections with fans
Yes, let's begin connectingFind new listeners
Understand your audience
Engage your fanbase
Make money